ഫുട്‌ബോള്‍ മൈതാനത്ത് വീണ്ടും കളിക്കാരന് ദാരുണാന്ത്യം;  സംഭവം ഇങ്ങനെ

മത്സരത്തിന് ഇടയില്‍ പെട്ടെന്ന് ഗ്രൗണ്ടില്‍ കൈക്കുത്തിയിരിക്കാന്‍ പോകുന്ന ബ്രൂണോ ബോധരഹിതനായി വീഴുന്നതും വീഡിയോയില്‍ കാണാം
ഫുട്‌ബോള്‍ മൈതാനത്ത് വീണ്ടും കളിക്കാരന് ദാരുണാന്ത്യം;  സംഭവം ഇങ്ങനെ

ഫുട്‌ബോള്‍ മൈതാനത്ത് നിന്നും മറ്റൊരു ദാരുണാന്ത്യത്തിന്റെ വാര്‍ത്തയാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്. മത്സരം നടക്കുന്നതിനിടയില്‍ കുഴഞ്ഞു വീണ് ഫുട്‌ബോള്‍ താരം സെക്കന്റുകള്‍ക്കകം മരിക്കുകയായിരുന്നു. 

ക്രൊയേഷ്യന്‍ ഫുട്‌ബോള്‍ ലീഗിലെ മത്സരത്തിന് ഇടയില്‍ ബ്രൂണോ ബോബന്‍ എന്ന കളിക്കാരന്‍ മൈതാനത്ത് കുഴഞ്ഞു വീഴുന്ന വീഡിയോയും പുറത്തു വരുന്നുണ്ട്. മാഴ്‌സോണിയയ്ക്ക് വേണ്ടി കളിക്കുന്ന ബ്രൂണോയ്ക്ക് 25 വയസ് മാത്രമാണ് പ്രായം. 

ഹൃദയാഘാതമാണ് മരണ കാരണം. മത്സരത്തിന് ഇടയില്‍ പെട്ടെന്ന് ഗ്രൗണ്ടില്‍ കൈക്കുത്തിയിരിക്കാന്‍ പോകുന്ന ബ്രൂണോ ബോധരഹിതനായി വീഴുന്നതും വീഡിയോയില്‍ കാണാം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com