സ്മിത്തിനും വാര്‍ണര്‍ക്കും മുന്നില്‍ ഒരു വര്‍ഷത്തെ വിലക്ക്? എല്ലാം നാളെ ഓസീസ് ജനതയെ അറിയിക്കുമെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ

സ്‌ട്രേലിയന്‍ ടീം കോച്ച് ഡാരന്‍ ലെഹ്മാനോട് അടിയന്തരമായി രാജി വെച്ച് മാറാനും ക്രിക്കറ്റ് ഓസ്‌ട്രേലിയ നിര്‍ദേശിക്കുമെന്നാണ് റിപ്പോര്‍ട്ട്
സ്മിത്തിനും വാര്‍ണര്‍ക്കും മുന്നില്‍ ഒരു വര്‍ഷത്തെ വിലക്ക്? എല്ലാം നാളെ ഓസീസ് ജനതയെ അറിയിക്കുമെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ

പന്തില്‍ കൃത്രിം നടത്താന്‍ ശ്രമിച്ച കുറ്റത്തിന് സ്മിത്തിനും ഡേവിഡ് വാര്‍ണര്‍ക്കും ഒരു വര്‍ഷത്തെ വിലക്ക് നേരിടേണ്ടി വന്നേക്കും. ഒസ്‌ട്രേലിയന്‍ ടീം കോച്ച് ഡാരന്‍ ലെഹ്മാനോട് അടിയന്തരമായി രാജി വെച്ച് മാറാനും ക്രിക്കറ്റ് ഓസ്‌ട്രേലിയ നിര്‍ദേശിക്കുമെന്നാണ് റിപ്പോര്‍ട്ട്. 

ഓസീസ് നായക സ്ഥാനത്തേക്ക് സ്മിത്തിനെ ഇനി പരിഗണിക്കില്ല. പന്തില്‍ കൃത്രിമം നടത്താന്‍ തങ്ങള്‍ നടത്തിയ ശ്രമത്തെ കുറിച്ച് കോച്ചിങ്ങ് സ്റ്റാഫിലെ ആര്‍ക്കും അറിവുണ്ടായിരുന്നില്ലെന്ന് സ്മിത്ത് വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇന്ന് ലെഹ്മാന്‍ രാജി സമര്‍പ്പിച്ചേക്കുമെന്നാണ് ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 

12 മാസത്തേക്ക് കളിക്കളത്തില്‍ നിന്നും സ്മിത്തിനേയും വാര്‍ണറേയും വിലക്കിയേക്കും. വിവാദങ്ങള്‍ ശക്തമായി തുടരവെ, ദക്ഷിണാഫ്രിക്കയിലേക്കെത്തി ക്രിക്കറ്റ് ഓസ്‌ട്രേലിയ വൃത്തങ്ങള്‍ ചര്‍ച്ചകള്‍ സജീവമാക്കിയിട്ടുണ്ട്. പന്തില്‍ കൃത്രിമം നടത്തിയതുമായി ബന്ധപ്പെട്ട അന്വേഷണ വിവരങ്ങള്‍ ബുധനാഴ്ച ഓസീസ് ജനതയ്ക്ക് മുന്നില്‍ തങ്ങള്‍ വയ്ക്കുമെന്നും ക്രിക്കറ്റ് ഓസ്‌ട്രേലിയ വ്യക്തമാക്കുന്നു. 

ഒരു വര്‍ഷത്തെ വിലക്ക് നേരിട്ടാല്‍ ഐപിഎല്ലില്‍ കളിക്കാന്‍ സ്മിത്തിന് എത്താനാവില്ല. നേരത്തെ സ്മിത്ത് രാജസ്ഥാന്‍ റോയല്‍സിന്റെ നായക സ്ഥാനം രാജിവെച്ചിരുന്നു. 2014ലും 15ലും രാജസ്ഥാന് വേണ്ടിയായിരുന്നു സ്മിത്ത് ഐപിഎല്‍ കളിച്ചത്. 2018ല്‍ രാജസ്ഥാന്‍ ടീമില്‍ നിലനിര്‍ത്തിയ ഒരേയൊരു താരവും സ്മിത്ത് ആയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com