ഓസീസിന് വേണ്ടി കളിച്ചു, പിന്നെ ന്യൂസിലാന്‍ഡ്; ഇനി റോഞ്ചി പാക്കിസ്ഥാന് വേണ്ടി കളിക്കട്ടെ
By സമകാലിക മലയാളം ഡെസ്‌ക് | Published: 28th March 2018 11:34 AM |
Last Updated: 28th March 2018 11:34 AM | A+A A- |

ഗില്‍ക്രിസ്റ്റിന്റെ പിന്‍ഗാമിയായി വാഴ്ത്തപ്പെട്ടായിരുന്നു ഓസീസ് ടീമിലേക്കുള്ള ലുകെ റോഞ്ചിയുടെ വരവ്. എന്നാല്‍ തകര്‍പ്പന്‍ ബാറ്റിങ്ങുമായി റോഞ്ചി കളം നിറഞ്ഞു കളിച്ചതാവട്ടെ ന്യൂസിലാന്‍ഡിന് വേണ്ടി. ഇപ്പോള്‍, പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗ് കിരീടത്തിലേക്ക് ഇസ്ലാമാബാദ് യുനൈറ്റഡിനെ എത്തിച്ചതിന് പിന്നാലെ റോഞ്ചിക്ക് പാക്കിസ്ഥാന്‍ പൗരത്വം നല്‍കണമെന്ന ആവശ്യമാണ് ഉയര്‍ന്നിരിക്കുന്നത്.
പാക്കിസ്ഥാന്‍ മുന്‍ നായകന്‍ രമീസ് രാജയാണ് പിസിഎല്ലില്‍ മാന്‍ ഓഫ് ദി സീരീസായ റോഞ്ചിക്ക് പാക്കിസ്ഥാന്‍ പൗരത്വം നല്‍കണമെന്ന ആവശ്യം ഉന്നയിച്ചിരിക്കുന്നത്. പിസിഎല്ലില്‍ കളിക്കാനെത്തുന്ന റോഞ്ചി ഒരു രാജ്യത്തേയും പ്രതിനിധീകരിച്ചല്ല എത്തുന്നത്. അതുകൊണ്ട് റോഞ്ചിക്ക് പാക്കിസ്ഥാനി പൗരത്വം വാഗ്ദാനം ചെയ്യണം എന്നാണ് എന്റെ അഭിപ്രായം. അങ്ങിനെ നമുക്ക് വേണ്ടി കളിക്കാന്‍ അദ്ദേഹത്തിന് സാധിക്കണം. അല്ലാതെ ലീഗ് ക്രിക്കറ്റ് കളിച്ച് സ്വയം ഇല്ലാതാവുന്നതിലേക്ക് അദ്ദേഹത്തെ നയിക്കരുതെന്നും രമീസ് രാജ പറയുന്നു.
റോഞ്ചിയുടെ അര്‍ധ സെഞ്ചുറിയുടെ ബലത്തിലായിരുന്നു ചാമ്പ്യന്മാരായിരുന്ന പെഷ്വാര്‍ സല്‍മിയെ തോല്‍പ്പിച്ച് ഇസ്ലാമാബാദ് യുനൈറ്റഡ് കിരീടം ചൂടിയത്. പിസിഎല്ലിലെ 11 കളികളില്‍ നിന്നും 435 റണ്‍സാണ് റോഞ്ചി അടിച്ചു കൂട്ടിയത്.
Ronchi Ronchi Ronchi
— Islamabad United (@IsbUnited) 26 March 2018
HORAAY HORAAY HORAAY
We're running out of words to describe his performance. #Shikari's hunting skills were on point as @ronchi04 once more struck a beautiful 50 and paved the way for an ISLU win! #UnitedWeWin #SherKiDhaar #PSLFinalInKarachi pic.twitter.com/BBoEkeXSD9