എല്ലാം എന്റെ പിഴ; ജീവിത കാലം മുഴുവന്‍ വേട്ടയാടും; പൊട്ടിക്കരഞ്ഞ് സ്മിത്ത്

ഇത്തരത്തില്‍ പെരുമാറിയതില്‍ പശ്ചാത്തപമുണ്ട്. പന്ത് ചുരണ്ടിയ സംഭവം തന്നെ ജീവിത കാലം തന്നെ വേട്ടയാടുമെന്നും സ്മിത്ത്
എല്ലാം എന്റെ പിഴ; ജീവിത കാലം മുഴുവന്‍ വേട്ടയാടും; പൊട്ടിക്കരഞ്ഞ് സ്മിത്ത്

സിഡ്‌നി: പന്ത് ചുരുണ്ടല്‍ ഉത്തരവാദിത്തം താന്‍ ഏറ്റെടുക്കുന്നുവെന്ന് ഓസ്‌ട്രേലിയന്‍ മുന്‍ നായകന്‍ സ്റ്റീവ് സ്മിത്ത്. ഓസ്‌ട്രേലിയയില്‍ തിരിച്ചെത്തിയ ശേഷം വാര്‍ത്താ സമ്മേളനത്തിലാണ് സ്മിത്ത് നിലപാട് വ്യക്തമാക്കിയത്. ഇത്തരത്തില്‍ പെരുമാറിയതില്‍ പശ്ചാത്തപമുണ്ട്. പന്ത് ചുരണ്ടിയ സംഭവം തന്നെ ജീവിത കാലം തന്നെ വേട്ടയാടുമെന്നും സ്മിത്ത് പറഞ്ഞു.വാര്‍ത്താ സമ്മേളനത്തിനിടെ വികാരീധീനയായ സ്മിത്ത് പൊട്ടിക്കരയുകയും ചെയ്തു. 

പന്തില്‍ കൃത്രിമം കാട്ടിയ ബാന്‍ക്രോഫ്ടിനൊപ്പമായിരുന്നു സ്മിത്ത് വാര്‍ത്താസമ്മേളനം നടത്തിയത്. 'ഓസ്‌ട്രേലിയയിലെ ജനങ്ങളെ വേദനിപ്പിച്ചതിനു ക്ഷമ ചോദിക്കുന്നു. അഗാതമയ ക്ഷമ ചോദിക്കുന്നു. ഞാന്‍ ക്രിക്കറ്റിനെ സ്‌നേഹിക്കുന്നുണ്ട്. ചെറിയ കുട്ടികളെ എന്റര്‍ടെയിന്‍ ചെയ്യുന്നത് എനിക്കിഷ്ടമാണ്. എല്ലാവരോടും ക്ഷമ ചോദിക്കുന്നു താരം പറഞ്ഞു. സംഭവത്തില്‍ താനാരെയും കുറ്റപ്പെടുത്തുന്നില്ലെന്നും സ്മിത്ത് പറഞ്ഞു. 'ഞാന്‍ ആരെയും കുറ്റപ്പെടുത്തുന്നില്ല. ഞാനാണ് ടീം ക്യാപ്റ്റന്‍. ഇത് എന്റെ കൈയ്യില്‍ വന്ന പിഴവാണ്. ശനിയാഴ്ച സംഭവിച്ച എല്ലാകാര്യങ്ങളുടെയും ഉത്തരവാദിത്വം ഞാന്‍ ഏറ്റെടുക്കുന്നു.' സ്മിത്ത് പറഞ്ഞു.
 

ക്രിക്കറ്റ് ഓസ്ട്രേലിയ തിരിച്ചുവിളിച്ചതിനെ തുടര്‍ന്ന് ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനിടയില്‍ ഓസ്‌ട്രേലിയയില്‍ തിരിച്ചെത്തിയ  സ്മിത്തിനെ ചതിയന്‍ എന്നുറക്കെ വിളിച്ചാണ് വിമാനത്താവളത്തിൽ  ആരാധകര്‍ വരവേറ്റത്. ഇതെല്ലാം കേട്ട് വികാരാധീനനായ സ്മിത്ത് ഒന്നും മിണ്ടാതെ നടന്നുപോയി. ആരാധകരുടെ തള്ളിക്കയറ്റത്തില്‍നിന്ന് സ്മിത്തിനെ രക്ഷിക്കാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഏറെ പാടുപെട്ടു.വാർത്താ സമ്മേളനത്തിൽ പങ്കെടുക്കുന്നതിനായാണ് സ്മിത്ത് സിഡ്നിയിൽ എത്തിയത്

സ്മിത്തിനും ഡേവിഡ് വാര്‍ണര്‍ക്കും ഒരു വര്‍ഷത്തെ വിലക്കാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയ ഏര്‍പ്പെടുത്തിയത്. ബൗളര്‍ ബാന്‍ക്രോഫ്റ്റിന് ഒമ്പത് മാസത്തെ വിലക്കും ലഭിച്ചു. പന്ത് ചുരണ്ടല്‍ നടന്നുവെന്ന് തെളിഞ്ഞതോടെ ബാന്‍ക്രോഫ്റ്റിനൊപ്പം സ്മിത്ത് മൂന്നാം ടെസ്റ്റിനിടെ പത്രസമ്മേളനം വിളിച്ചിരുന്നു. അതില്‍ ഇരുവരും കുറ്റം ഏറ്റുപറയുകയും ചെയ്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com