ക്ഷമ ചോദിച്ചില്ലേ, പശ്ചാത്തപിക്കുന്നുമുണ്ട്, ഇനി അവരെ വെറുതെ വിടണം; സച്ചിന്‍ പറയുന്നു

അവരുടെ കുടുംബങ്ങളെ കുറിച്ച് ചിന്തിക്കണം. കളിക്കാരോടൊപ്പം ഈ സാഹചര്യത്തെ കുടുംബം കൂടി മറികടക്കേണ്ടതുണ്ട്
ക്ഷമ ചോദിച്ചില്ലേ, പശ്ചാത്തപിക്കുന്നുമുണ്ട്, ഇനി അവരെ വെറുതെ വിടണം; സച്ചിന്‍ പറയുന്നു

ഒരു വര്‍ഷത്തെ വിലക്ക് നേരിട്ടതിന് പിന്നാലെ വികാരനിര്‍ഭരമായിട്ടായിരുന്നു സ്മിത്തും, വാര്‍ണറും പ്രതികരിച്ചത്. രാജ്യത്തിനേല്‍പ്പിച്ച അപമാനത്തില്‍ ക്ഷമ ചോദിച്ച ഇരുവരും മറ്റൊരു അവസരം കൂടി നല്‍കണമെന്ന് പറയാതെ പറയുകയായിരുന്നു ക്രിക്കറ്റ് ലോകത്തോടും ഓസീസ് ജനതയോടും.

അമ്മയ്ക്കുണ്ടായ വേദനയിലൂന്നിയായിരുന്നു മാധ്യമപ്രവര്‍ത്തകര്‍ക്ക് മുന്നില്‍ സ്മിത്ത് പൊട്ടി കരഞ്ഞത്. വാര്‍ണറുടെ ഭാര്യ ക്യാമറയ്ക്ക് മുന്നില്‍ നിന്നതും കരഞ്ഞു കൊണ്ട് തന്നെ. ഈ സാഹചര്യത്തില്‍ ഇരുവരേയും അവരുടെ കുടുംബാംഗങ്ങളേയും വെറുതെ വിടണമെന്നാണ് മാധ്യമങ്ങളോടും ജനങ്ങളോടും സച്ചിന്‍ തെണ്ടുല്‍ക്കറും പറയുന്നത്. 

അവര്‍ക്ക് കുറ്റബോധവും, തെറ്റ് ചെയ്തതില്‍ വേദനയുമുണ്ട്. ചെയ്ത തെറ്റിന്റെ ഫലം അനുഭവിച്ചാണ് അവരിന് ജീവിക്കേണ്ടതും. എന്നാല്‍ അവരുടെ കുടുംബങ്ങളെ കുറിച്ച് ചിന്തിക്കണം. കളിക്കാരോടൊപ്പം ഈ സാഹചര്യത്തെ കുടുംബം കൂടി മറികടക്കേണ്ടതുണ്ട്. നമ്മള്‍ എല്ലാവരും പിന്നിലേക്ക് മാറേണ്ട സമയമാണ് ഇത്. എല്ലാം മറികടക്കാന്‍ അവര്‍ക്ക് വേണ്ട സമയവും, സാഹചര്യവും ഒരുക്കുകയാണ് വേണ്ടതെന്നും സച്ചിന്‍ ട്വീറ്റ് ചെയ്യുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com