ഡ്രീം സൂപ്പര്‍ കാറും സ്വന്തമാക്കി കോഹ് ലി; ഇഷ്ടം ഓഡിയോട് തന്നെ

സഹോദരന്‍ വികാസ് കോഹ് ലിയുടെ പേരിലാണ് പുതിയ കാര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്
ഡ്രീം സൂപ്പര്‍ കാറും സ്വന്തമാക്കി കോഹ് ലി; ഇഷ്ടം ഓഡിയോട് തന്നെ

ഓഡി കാറുകളോടുള്ള ഇന്ത്യന്‍ നായകന്‍ വിരാട് കോഹ ലിയുടെ ഇഷ്ടം ആരാധകര്‍ക്കിടയില്‍ പാട്ടാണ്. ഓഡി ആര്‍8 എല്‍എംഎക്‌സ്, ഓഡി ആര്‍8 വി10, എ8എല്‍ W12 ക്വാട്രോ,  ഓഡി എസ്6,  ഓഡി ഔ7 4.1 TDI , ടൊയോട്ട ഫോര്‍ടുനര്‍, റിനൗല്‍ട്ട് ഡസ്റ്റര്‍ എന്നിവയെല്ലാമാണ് ഇതുവരെ കോഹ് ലി സ്വന്തമാക്കിയത്. 

എന്നാലിപ്പോള്‍ പുതിയൊരു ആളെ കൂടി കോഹ് ലി ഈ കൂട്ടത്തിനൊപ്പം ചേര്‍ത്തു. ബെന്റ്‌ലി കോണ്ടിനെന്റല്‍ ജിടിയാണ് കോഹ് ലിയിപ്പോള്‍ തന്റെ പ്രിയപ്പെട്ട വാഹനങ്ങളുടെ കൂട്ടത്തിലേക്ക് ചേര്‍ത്തിരിക്കുന്നത്. സഹോദരന്‍ വികാസ് കോഹ് ലിയുടെ പേരിലാണ് പുതിയ കാര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഓഡിയുടെ ബ്രാന്‍ഡ് അംബാസിഡറായ കോഹ് ലിയാവട്ടെ സെക്കന്റ് ഓണറും. 

ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളില്‍ കോഹ് ലിക്ക് മുന്‍പ് ബെന്റ്‌ലി സ്വന്തമാക്കിയത് സെവാഗും, യുവിയും മാത്രം. രണ്ട്  ഡോറുകളിലായെത്തുന്ന സ്‌പോര്‍ട്‌സ് കാറില്‍  ഡല്‍ഹിയിലൂടെ പായുകയുമാണ് കോഹ് ലി. 3.58 കോടി മുതല്‍ 3.84 കോടി രൂപ വരെയാണ് കോഹ് ലി ഇപ്പോള്‍ സ്വന്തമാക്കിയിരിക്കുന്ന ഓഡിയുടെ വില. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com