വാക്കുകള്‍ കിട്ടാതെ, തൊണ്ടയിടറി ധോനി; വെള്ളവുമായി റെയ്‌ന

രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമുള്ള തിരിച്ചു വരവിനെ കുറിച്ച് പറയുകയായിരുന്നു ധോനി
വാക്കുകള്‍ കിട്ടാതെ, തൊണ്ടയിടറി ധോനി; വെള്ളവുമായി റെയ്‌ന

രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമുള്ള തിരിച്ചു വരവിനെ കുറിച്ച് പറയുകയായിരുന്നു ധോനി. പക്ഷേ വികാരാധീതനാവാതെ ധോനിക്ക് അതിനെ കുറിച്ച് പറയാനാവുമായിരുന്നില്ല. തൊണ്ടയിടറി നിന്ന ധോനിക്കരികിലേക്ക് റെയ്‌നയുമെത്തി, നായകന് വെള്ളവും നല്‍കി.

ഒത്തു കളി  വിവാദത്തില്‍പ്പെട്ട് രണ്ട് വര്‍ഷത്തെ വിലക്കും നേരിട്ടതിന്  ശേഷമാണ് ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ മടങ്ങി വരവ്. ഒരു ചിരിയോടെ എല്ലാത്തിനേയും നേരിടുക എന്നതാണ് പ്രധാനം. നമ്മള്‍ തിരികെ എത്തിയിരിക്കുന്നു എന്നെല്ലാമായിരുന്നു വാക്കുകള്‍ കിട്ടാതെ വലഞ്ഞ് ധോനി പറഞ്ഞൊപ്പിച്ചത്. 

രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം തിരികെ എത്തിയപ്പോള്‍ ധോനിയേയും, റെയ്‌നയേയും ജഡേജയേയും മഞ്ഞക്കുപ്പയത്തില്‍ നിലനിര്‍ത്തിയായിരുന്നു ചെന്നൈ തുടക്കമിട്ടത്. 2010ലും 2011ലും ധോനി ചെന്നൈയെ കിരീടത്തിലേക്ക് എത്തിച്ചിരുന്നു. തുടര്‍ച്ചയായി കിരീടം നേടിയ ഏക ഐപിഎല്‍ ടീമും ചെന്നൈയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com