ഇനി മടങ്ങിവരവ് ഉണ്ടായേക്കില്ല; പന്ത് ചുരണ്ടലിലെ ചോദ്യങ്ങളെ പ്രതിരോധിച്ച്, നിറ കണ്ണുകളോടെ വാര്‍ണര്‍

രാജ്യത്തിന് നേട്ടത്തിന് വേണ്ടിയുള്ള ചിന്ത മുന്നില്‍ നിര്‍ത്തി ഞാന്‍ ചെയ്തതിന് പ്രതികൂല ഫലമാണ് ഉണ്ടായത്. അതില്‍ എിക്ക് കുറ്റബോധമുണ്ട്
ഇനി മടങ്ങിവരവ് ഉണ്ടായേക്കില്ല; പന്ത് ചുരണ്ടലിലെ ചോദ്യങ്ങളെ പ്രതിരോധിച്ച്, നിറ കണ്ണുകളോടെ വാര്‍ണര്‍

പന്തില്‍ കൃത്രിമം നടത്തിയ കുറ്റത്തിന് ക്രിക്കറ്റ് ഓസ്‌ട്രേലിയ ഒരു വര്‍ഷത്തെ വിലക്കേര്‍പ്പെടുത്തിയതിന് പിന്നാലെ, ഇനി തിരിച്ചു വരവ് ഉണ്ടായേക്കില്ലെന്ന പ്രതികരണവുമായി ഡേവിഡ് വാര്‍ണര്‍. മാധ്യമപ്രവര്‍ത്തകര്‍ക്ക് മുന്നിലെത്തിയായിരുന്നു വാര്‍ണര്‍ വികാരാധീതനായി പ്രതികരിച്ചത്. 

പന്തില്‍ കൃത്രിമം നടത്താനുള്ള നീക്കത്തിന്റെ എല്ലാ ഉത്തരവാദിത്വവും ഞാന്‍ ഏറ്റെടുക്കുന്നു. ഓസ്‌ട്രേലിയയ്ക്ക് വേണ്ടി ഇനി ക്രിക്കറ്റ് കളിക്കുക എന്ന ഒന്ന് ഉണ്ടായേക്കില്ല എന്നും വാര്‍ണര്‍ പറയുന്നു. ക്രിക്കറ്റിലൂടെ രാജ്യത്തിന് നേട്ടങ്ങള്‍ നേടിത്തരണം എന്ന് മാത്രമേ ഞാന്‍ ആഗ്രഹിച്ചിട്ടുള്ളു. രാജ്യത്തിന് നേട്ടത്തിന് വേണ്ടിയുള്ള ചിന്ത മുന്നില്‍ നിര്‍ത്തി ഞാന്‍ ചെയ്തതിന് പ്രതികൂല ഫലമാണ് ഉണ്ടായത്. അതില്‍ എിക്ക് കുറ്റബോധമുണ്ട്. 

ജീവിച്ചിരിക്കുന്നിടത്തോളം കാലം ആ കുറ്റബോധം എന്നെ പിന്തുടരും. ഓസീസ് ജനതയുടെ നഷ്ടപ്പെട്ട പ്രതിച്ഛായ തിരികെ കൊണ്ടുവരാന്‍ എന്നാല്‍ കഴിയുന്നതെല്ലാം ഞാന്‍ ചെയ്യും. വ്യക്തി എന്ന നിലയില്‍ മാറ്റങ്ങള്‍ക്ക വേണ്ടി ആയിരിക്കും ഞാന്‍ ഇനിയുള്ള ആഴ്ചകളും മാസങ്ങളും തള്ളി നീക്കുകയെന്നും മാധ്യമങ്ങള്‍ക്ക മുന്നില്‍ വാര്‍ണര്‍ പറഞ്ഞു. കരഞ്ഞു കൊണ്ടായിരുന്നു വാര്‍ണറിന്റെ ഭാര്യ കാന്‍ഡൈസും മാധ്യമങ്ങളെ കാണാനെത്തിയത്. 

2011ല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ചത് മുതല്‍ 74 ടെസ്റ്റുകളില്‍ വാര്‍ണര്‍ ഓസീസിന് വേണ്ടി പാഡണിഞ്ഞു. ഓസീസ് ടീമിന്റെ അറ്റാക്ക് ഡോഗ് എന്ന പേരും വാര്‍ണര്‍ക്ക് മാധ്യമങ്ങള്‍ നേരത്തെ തന്നെ ചാര്‍ത്തികൊടുത്തിരുന്നു. ഇംഗ്ലണ്ടിന്റെ ജോയ് റൂട്ടിനെ ബാറില്‍ വെച്ച് മര്‍ദ്ദിച്ചതിന് 2013ലും വാര്‍ണര്‍ വിലക്ക് നേരിട്ടിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com