പന്തില്‍ കൃത്രിമം ലോക കപ്പ് ഫൈനലിലും? സംശയം പ്രകടിപ്പിച്ച് കീവീസ് താരം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 31st March 2018 10:54 AM  |  

Last Updated: 31st March 2018 10:54 AM  |   A+A-   |  

grant

പന്തില്‍ കൃത്രിമം നടത്തിയ കുറ്റത്തിന് സ്റ്റീവ് സ്മിത്തും, ഡേവിഡ് വാര്‍മറും, കാമറോണ്‍ ബന്‍ക്രോഫ്റ്റും ശിക്ഷിക്കപ്പെട്ടതിന് പിന്നാലെ 2015 ലോക കപ്പ് ഫൈനലിലും സമാനമായ സംഭവം നടന്നിട്ടുണ്ടാകാം എന്ന പ്രതികരണവുമായി ന്യൂസിലാന്‍ഡ് താരം ഗ്രാന്റ് എല്ലിയോട്ട്. മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 150 റണ്‍സ് എന്ന നിലയില്‍ നിന്നും 185ന് ഓള്‍ ഔട്ട് എന്ന നിലയിലേക്ക് കീവീസ് കൂപ്പു കുത്തിയിരുന്നു. ഇതിലാണ് കീവീസ് താരം ഇപ്പോള്‍ സംശയം പ്രകടിപ്പിക്കുന്നത്. 

2015ലെ ലോക കപ്പ് ഫൈനലിലും ഓസീസ് സംഘം പന്തില്‍ കൃത്രിമം നടത്തിയോ എന്നതാണ് എന്റെ ആദ്യ ചോദ്യം. 33.1 ഓവറില്‍ സ്മിത്തിന്റേയും ക്ലര്‍ക്കിന്റേയും മികവില്‍ ഓസ്‌ട്രേലിയ കിരീടം ചൂടി. ഫൈനലില്‍ മിച്ചെല്‍ സ്റ്റാര്‍ക്ക് കളിച്ചത് നോക്കുക. ആദ്യം കളിയില്‍ ഏതെങ്കിലും തരത്തില്‍ ഒരു മുന്നേറ്റം ഉണ്ടാക്കുവാന്‍ സ്റ്റാര്‍ക്കിന് കഴിഞ്ഞില്ല. എന്നാല്‍ ഒരു സമയത്തിന് ശേഷം ഓസീസിന് വേണ്ട ബ്രേക്കുകള്‍ നല്‍കാന്‍ സ്റ്റാര്‍ക്കിനായെന്നും എല്ലിയോട്ട് ചൂണ്ടിക്കാണിക്കുന്നു. 

എന്നാല്‍ ഫൈനലില്‍ ഓസീസ് പന്തില്‍ കൃത്രിമം നടത്തിയിട്ടുണ്ടാകാം എന്ന് പരോക്ഷമായി പ്രതികരിക്കുകയല്ലാതെ, തുറന്ന ആരോപണം ഉന്നയിക്കാന്‍ എല്ലിയോട്ട് തയ്യാറായില്ല. ഇപ്പോഴുണ്ടായിരിക്കുന്ന സംഭവങ്ങളില്‍ ഓസ്‌ട്രേലിയന്‍ ജനത കളിക്കാര്‍ക്ക് മാപ്പ് നല്‍കാന്‍ തയ്യാറാകുമോ എന്ന ആശങ്കയും എല്ലിയോട്ട് പങ്കുവയ്ക്കുന്നു. 

ഓസ്‌ട്രേലിയന്‍ ആരാധകരില്‍ ചിലരെ കഴിഞ്ഞ  ദിവസം  ഞാന്‍ കണ്ടിരുന്നു. അവരെല്ലാം വളരെ ക്ഷുഭിതരും, നിരാശരുമാണ്. ഓസീസ് താരങ്ങളെ വിമാനത്താവളത്തില്‍ എതിരേറ്റ രീതിയേയും കീവീത് താരം വിമര്‍ശിക്കുന്നു. ക്രിമിനലുകളെ പോലെയാണ് കളിക്കാരെ നേരിട്ടത്. അവര്‍ ഒരു തെറ്റ് ചെയ്തു. അവര്‍ക്ക് മുന്നില്‍ അതിജീവിക്കേണ്ടതായിട്ടുള്ളത് കഠിനമേറിയ ദിനങ്ങളാണെന്നും എല്ലിയോട്ട് പറഞ്ഞു.