ഗംഭീറിനെ തീവ്രവാദിയെന്ന് വിളിച്ച് ഓസീസ് മാധ്യമപ്രവര്‍ത്തകന്‍; പ്രകോപനം പാക്കിസ്ഥാനെ വിമര്‍ശിച്ചതിന്

ഇന്ത്യയുടേയും പാക്കിസ്ഥാന്റേയും ബന്ധത്തില്‍ ഗംഭീര്‍ നടത്തിയ പരാമര്‍ശങ്ങളാണ് ഫ്രീഡ്മാനെ പ്രകോപിപ്പിച്ചത്
ഗംഭീറിനെ തീവ്രവാദിയെന്ന് വിളിച്ച് ഓസീസ് മാധ്യമപ്രവര്‍ത്തകന്‍; പ്രകോപനം പാക്കിസ്ഥാനെ വിമര്‍ശിച്ചതിന്

നല്ല നാളുകളിലൂടെയല്ല ഗൗതം ഗംഭീറിന്റെ പോക്ക്. ഇന്ത്യന്‍ ടീമിലേക്ക് തിരികെ എത്തുന്നതിനുള്ള പ്രയത്‌നങ്ങള്‍ ഫലം കാണുന്നില്ല എന്നതിന് പുറമെ ഡല്‍ഹി ഡെയര്‍ഡെവിള്‍സിന്റെ നായക സ്ഥാനം രാജിവയ്‌ക്കേണ്ടി വരികയും ചെയ്യേണ്ട സാഹചര്യത്തിലേക്കെത്തി ഇന്ത്യന്‍ മുന്‍ ഓപ്പണര്‍. അതിനിടയിലാണ് ഗംഭീറിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഓസ്‌ട്രേലിയന്‍ മാധ്യമപ്രവര്‍ത്തകന്‍ ഡെന്നീസ് ഫ്രീഡ്മാന്‍ രംഗത്തെത്തുന്നത്. 

വെര്‍ബല്‍ ടെററിസ്റ്റാണ് ഗംഭീര്‍ എന്നാണ് ഫ്രീഡ്മാന്റെ വിമര്‍ശനം. ഇന്ത്യയുടേയും പാക്കിസ്ഥാന്റേയും ബന്ധത്തില്‍ ഗംഭീര്‍ നടത്തിയ പരാമര്‍ശങ്ങളാണ് ഫ്രീഡ്മാനെ പ്രകോപിപ്പിച്ചത്. ക്രിക്കറ്റില്‍ മാത്രം പാക്കിസ്ഥാനുമായുള്ള വിലക്ക് പോരെന്നും, സംഗീതം, സിനിമ എന്നീ മേഖലകളിലും പാക്കിസ്ഥാനുമായുള്ള ബന്ധം വിലക്കണം എന്നും ഗംഭീര്‍ അടുത്തിടെ പ്രതികരിച്ചിരുന്നു. അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍ വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതിനെ തുടര്‍ന്നായിരുന്നു ഗംഭീറിന്റെ പ്രതികരണം. 

പാക്കിസ്ഥാന് പിന്തുണ പ്രഖ്യാപിക്കുന്ന നിലപാടാണ് ഫ്രീഡ്മാന്‍ കഴിഞ്ഞ കുറേ നാളുകളായി സ്വീകരിക്കുന്നത്. പാക്കിസ്ഥാനെ പിന്തുണയ്ക്കുന്നതിനൊപ്പം ഫ്രീഡ്മാന്‍ ബിസിസിഐയെ വിമര്‍ശിക്കുകയും ചെയ്യുന്നു. ഇന്ത്യ-പാക് ബന്ധത്തില്‍ ഗംഭീര്‍ നടത്തിയ പ്രതികരണം അപകടകരമാണെന്നും ഫ്രീഡ്മാന്‍ ട്വീറ്റില്‍ പറയുന്നു. 

ഫ്രീഡ്മാന്റെ ട്വീറ്റിന് പിന്നാലെ ഇരു രാജ്യത്തില്‍ നിന്നുള്ളവരും ഫ്രീഡ്മാന്റെ ട്വീറ്റിനടിയില്‍ പ്രതികരണങ്ങളുമായി എത്തിയിട്ടുണ്ട്. ഗംഭീര്‍ എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ അത് ഇന്ത്യയെ കുറിച്ചും ഇന്ത്യക്കാരെ കുറിച്ചുമാണ്. സ്വന്തം രാജ്യത്തെ കുറിച്ചാണ് ഗംഭീര്‍ സംസാപിച്ചത്. നിങ്ങളുടെ രാജ്യത്തെ കുറിച്ചല്ല. അതിനാല്‍ വായടച്ചിരിക്കുക. അല്ലെങ്കില്‍ നിങ്ങളുടെ രാജ്യത്തെ കാര്യം നോക്കുക എന്നാണ് ഫ്രീഡ്മാന് ഇന്ത്യക്കാര്‍ നല്‍കുന്ന ഉപദേശം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com