എന്റേത് പോലെ സിക്‌സ് പറത്താന്‍ കോഹ് ലിക്ക് കഴിയുമോ? പിന്നെ കോഹ് ലിയുടെ ഫിറ്റ്‌നസ് എന്തിന് പിന്തുടരണം? ചോദ്യവുമായി ക്രിക്കറ്റ് താരം

ഫിറ്റ്‌നസില്‍ ശ്രദ്ധ ചെലുത്തിയത് കോഹ് ലിയുടെ കളിയെ എത്രമാത്രം സ്വാധീനിച്ചുവെന്ന ക്രിക്കറ്റ് ലോകം നേരിട്ട കണ്ടറിഞ്ഞതാണ്
എന്റേത് പോലെ സിക്‌സ് പറത്താന്‍ കോഹ് ലിക്ക് കഴിയുമോ? പിന്നെ കോഹ് ലിയുടെ ഫിറ്റ്‌നസ് എന്തിന് പിന്തുടരണം? ചോദ്യവുമായി ക്രിക്കറ്റ് താരം

വിരാട് കോഹ് ലിയേക്കാള്‍ കൂറ്റന്‍ സിക്‌സുകള്‍ പറത്താന്‍ എനിക്ക് സാധിക്കും. പിന്നെ ഞാന്‍ എന്തിനാണ് അദ്ദേഹത്തിന്റേത് പോലുള്ള ഫിറ്റ്‌നസിനായി വിയര്‍പ്പൊഴുക്കുന്നത്? അഫ്ഗാനിസ്ഥാന്റെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ മുഹമ്മദ് ഷഹ്‌സാദിന്റേതാണ് ചോദ്യം. 

ഫിറ്റ്‌നസില്‍ ശ്രദ്ധ ചെലുത്തിയത് കോഹ് ലിയുടെ കളിയെ എത്രമാത്രം സ്വാധീനിച്ചുവെന്ന ക്രിക്കറ്റ് ലോകം നേരിട്ട കണ്ടറിഞ്ഞതാണ്. എന്നാല്‍ 90ന് മുകളില്‍ ശരീരഭാരമുള്ള ഷഹ്‌സാദ് പറയുന്നത് ലോക ഒന്നാം നമ്പര്‍ താരത്തേക്കാള്‍ കൂറ്റന്‍ സിക്‌സ് പറത്തുന്ന ഞാന്‍ ഈ കഠിനമായ ഫിറ്റ്‌നസ് രീതികള്‍ പിന്തുടരേണ്ടതേയില്ലെന്നാണ്. 

ഫിറ്റ്‌നസിന് വേണ്ടി കഠിനാധ്വാനം ചെയ്യാന്‍ ഞാന്‍ തയ്യാറാണ്. എന്നാല്‍ ഭക്ഷണ കാര്യത്തില്‍ വിട്ടുവീഴ്ചയില്ലെന്നാണ് അഞ്ചടി എട്ടിഞ്ചുകാരനായ ഷഹ്‌സാദിന്റെ നിലപാട്. കോഹ് ലിയേ പോലുള്ള ഫിറ്റ്‌നസ് മുറകള്‍ ഞാന്‍ പിന്തുടരണം എന്ന് പറഞ്ഞാല്‍ അത് നടക്കില്ലെന്നും അഫ്ഗാനിസ്ഥാന്‍ താരം ഉറപ്പിച്ചു പറയുന്നു. 

പാക്കിസ്ഥാനിലെ അഭയാര്‍ഥി ക്യാമ്പില്‍ ക്രിക്കറ്റ് കളിച്ചു വളര്‍ന്ന താരമാണ് ഷഹ്‌സാദ്. ഭക്ഷണത്തില്‍ വിട്ടുവീഴ്ച ചെയ്യാന്‍ സാധിക്കില്ല എങ്കിലും, ശരീര ഭാരം കുറയ്ക്കാന്‍ ഷഹ്‌സാദ് ഒരു ശ്രമം നടത്തിയിരുന്നു. എന്നാല്‍ ഉത്തേജക മരുന്ന് പരിശോധനയില്‍ പിടിക്കപ്പെട്ട് കളിയില്‍ നിന്നും വിലക്ക് നേരിടുന്നതിലേക്കായിരുന്നു ആ ശ്രമം എത്തിപ്പെട്ടത്. 

ശരീര ഭാരം കൂടുതലാണെങ്കിലും അഫ്ഗാനിസ്ഥാന്റെ റണ്‍സ് സ്‌കോറര്‍മാരുടെ കൂട്ടത്തില്‍ മുന്നിലുണ്ട് ഇദ്ദേഹം. ട്വിന്റി20യില്‍ അഫ്ഗാനിസ്ഥാന് വേണ്ടി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരമാണ് ഷഹ്‌സാദ്. ഏകദിനത്തില്‍ രണ്ടാമത്തെ ടോപ് സ്‌കോററും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com