പന്ത് ചുരണ്ടല്‍ വിവാദത്തിനും വിലക്കിനുമെല്ലാം ശേഷം ആരാധകര്‍ക്ക് മുന്നില്‍ വികാരനിര്‍ഭരമായ പ്രതികരണവുമായി ഓസ്‌ട്രേലിയന്‍ മുന്‍ നായകന്‍ സ്റ്റീവ് സ്മിത്ത്. നിങ്ങളുടെ വിശ്വാസം വീണ്ടെടുക്കുന്നതിനായി എനിക്ക് ഒരുപാട് ചെയ്യാനുണ്ടെന്ന് ഇന്‍സ്റ്റഗ്രാമില്‍ സ്മിത്ത കുറിക്കുന്നു.
പന്ത് ചുരണ്ടലില്‍ കുറ്റക്കാരനെന്ന് കണ്ടെത്തി ക്രിക്കറ്റില്‍ നിന്നും ഒരു വര്‍ഷത്തെ വിലക്ക് ഏര്‍പ്പെടുത്തിയതിന് പിന്നാലെ സ്മിത്ത് അമേരിക്കയിലേക്ക് പറന്നിരുന്നു. ഗേള്‍ഫ്രണ്ടിനൊപ്പം സമയം ചിലവിടുകയാണ് സ്മിത്ത് എന്നും, ഇരുവരുടേയും വിവാഹം ഉടനുണ്ടാകും എന്നുമായിരുന്നു സ്മിത്തിന്റെ പിതാവ് പറഞ്ഞിരുന്നത്.
ഒരിടവേളയ്ക്ക് ശേഷമാണ് ഇന്‍സ്റ്റഗ്രാമിലൂടെ ആരാധകരോട് സ്മിത്ത് സംസാരിക്കുന്നത്. പ്രതിശ്രുതവധു ഡാനിയും ഒരുമിച്ചുള്ള ഫോട്ടോയും ഒപ്പം ആരാധകരുമായി പങ്കുവെച്ചാണ് സ്മിത്തിന്റെ കുറിപ്പ്. ഓസ്‌ട്രേലിയയിലെ വീട്ടിലേക്ക് തിരിച്ചെത്തിയതിന്റെ സന്തോഷത്തിലാണ് ഞാന്‍. പെട്ടെന്നുണ്ടായ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാന്‍ എനിക്ക് സമയം വേണ്ടിയിരുന്നു. ഇപ്പോള്‍ എല്ലാം ട്രാക്കിലായി. കത്തുകളിലുടേയും ഇമെയില്‍ വഴിയും ലഭിച്ച നിങ്ങളുടെ പിന്തുണയ്ക്ക് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. കുടുംബമാണ് ഈ ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ടതെന്നും സ്മിത്ത് തന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ പറയുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ