തലപ്പാവ് ധരിക്കാതിരുന്നതിന് ഹര്‍ഭജനെതിരെ ആരാധകന്‍; നിങ്ങളുടെ വീട്ടില്‍ പോയി പഠിപ്പിച്ചാല്‍ മതിയെന്ന് ഭാജി

നിങ്ങളുടെ അറിവ് വീട്ടിലുള്ളവര്‍ക്ക് പറഞ്ഞ് കൊടുത്താല്‍ മതി, എന്നെ പഠിപ്പിക്കാന്‍ വരേണ്ടതില്ല
തലപ്പാവ് ധരിക്കാതിരുന്നതിന് ഹര്‍ഭജനെതിരെ ആരാധകന്‍; നിങ്ങളുടെ വീട്ടില്‍ പോയി പഠിപ്പിച്ചാല്‍ മതിയെന്ന് ഭാജി

തലപ്പാവ് ധരിക്കാത്തതിനെ ചോദ്യം ചെയ്ത ആരാധകന് നേര്‍ക്ക് തിരിച്ചടിച്ച് ഹര്‍ഭജന്‍ സിങ്. നിങ്ങളുടെ അറിവ് വീട്ടിലുള്ളവര്‍ക്ക് പറഞ്ഞ് കൊടുത്താല്‍ മതി, എന്നെ പഠിപ്പിക്കാന്‍ വരേണ്ടതില്ല എന്ന മറുപടിയുമായിട്ടാണ് തലപ്പാവില്‍ നിര്‍ദേശവുമായെത്തിയ ആരാധകനെ ഹര്‍ഭജന്‍ തിരിച്ചയച്ചത്. 

ചെന്നൈ സൂപ്പര്‍ കിങ്‌സ് താരങ്ങള്‍ക്ക് ഒപ്പമുള്ള വീഡിയോയില്‍ തൊപ്പി മാത്രം ധരിച്ചായിരുന്നു ഹര്‍ഭജന്‍ പ്രത്യക്ഷപ്പെട്ടത്. ഇത് ചൂണ്ടിക്കാട്ടിയായിരുന്നു തലപ്പാവ് ധരിക്കാനുള്ള ആരാധകന്റെ നിര്‍ദേശം. സര്‍ദാറിനെ പോലെ തോന്നിക്കണം എങ്കില്‍ തലപ്പാവ് ധരിക്കണം. നിങ്ങള്‍ എന്നെക്കാളും ചെറുപ്പമാണ്. എന്നിരുന്നാലും, നിങ്ങളുടെ നേട്ടങ്ങള്‍ വലുതായത് കൊണ്ടാണ് ഞാന്‍ നിങ്ങളോട് ഇത് പറയുന്നത് എന്നുമായിരുന്നു ആരാധകന്റെ ട്വീറ്റ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com