ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ക്ക് സന്തോഷ വാര്‍ത്ത; പ്രീമിയര്‍ ലീഗ് കളിക്കാന്‍ മഞ്ഞപ്പടയുടെ താരം

ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ക്ക് സന്തോഷ വാര്‍ത്ത; പ്രീമിയര്‍ ലീഗ് കളിക്കാന്‍ മഞ്ഞപ്പടയുടെ താരം

മഞ്ഞക്കുപ്പായത്തില്‍ ബ്ലാസ്റ്റേഴ്‌സിന്റെ മുന്നേറ്റ നിരയില്‍ കളിച്ച ഹെയ്തിയന്‍ താരം പ്രീമിയര്‍ ലീഗിലേക്ക് പന്ത് തട്ടാന്‍ ഇറങ്ങുന്നു

മഞ്ഞക്കുപ്പായത്തില്‍ തങ്ങള്‍ക്ക് മുന്നില്‍ കളിക്കാന്‍ എത്തിയവരെ എല്ലാം ചങ്ക് കൊടുത്ത് സ്‌നേഹിക്കുന്നവരാണ് കേരള ബ്ലാസ്‌റ്റേഴ്‌സ് ആരാധകര്‍. താരങ്ങള്‍ തിരിച്ചും അങ്ങിനെ തന്നെ. ഹൊസുവും, ബെല്‍ഫോര്‍ട്ടുമെല്ലാം അതിന് ഉദാഹരണം. ഇപ്പോഴിതാ മഞ്ഞക്കുപ്പായത്തില്‍ ബ്ലാസ്റ്റേഴ്‌സിന്റെ മുന്നേറ്റ നിരയില്‍ കളിച്ച ഹെയ്തിയന്‍ താരം പ്രീമിയര്‍ ലീഗിലേക്ക് പന്ത് തട്ടാന്‍ ഇറങ്ങുന്നു
എന്ന റിപ്പോര്‍ട്ടുകളാണ് മഞ്ഞപ്പടയുടെ മുന്നിലേക്ക് എത്തുന്നത്. 

ബ്ലാസ്റ്റേഴ്‌സിന്റെ ഹെയ്തിയന്‍ താരമായിരുന്ന ഡക്കന്‍സ് നസോനാണ് പ്രീമിയര്‍ ലീഗിലേക്ക് ബൂട്ടണിയുന്നത്. പ്രീമിയര്‍ ലീഗ് ഉള്‍പ്പെടെ ലോകോത്തര ലീഗുകളില്‍ കളിച്ച താരങ്ങള്‍ ഐഎസ്എല്ലില്‍ പന്തു തട്ടാന്‍ എത്തിയിട്ടുണ്ട്. എന്നാല്‍ ഐഎസ്എല്ലില്‍ കളിച്ച താരം പ്രീമിയര്‍ ലീഗിലേക്ക് ചേക്കേറുന്നത് ഇതാദ്യം. 

നസോണിന്റെ ക്ലബായ വോള്‍വെല്‍ഹാംടണില്‍ താരം അടുത്ത സീസണിലും തുടരുകയാണെങ്കില്‍ ബ്ലാസ്റ്റേഴ്‌സിന് വേണ്ടി പന്തു തട്ടാന്‍ ഇറങ്ങിയ താരം പ്രീമിയര്‍ ലീഗ് കളിക്കുന്നുത് ആരാധകര്‍ക്ക് കാണാം. മൂന്നാം സീസണില്‍ ബ്ലാസ്റ്റേഴ്‌സിന്റെ ഭാഗമായിരുന്നു നസോണ്‍. 12 കളികളില്‍ ബ്ലാസ്‌റ്റേഴ്‌സിന് വേണ്ടി ഇറങ്ങിയ നസോണ്‍ 2 തവണ വല കുലുക്കി. 

ഐഎസ്എല്‍ മൂന്നാം സീസണിന് ശേഷം ഇംഗ്ലീഷ് ക്ലബായ വോള്‍വര്‍ഹാംടണ്‍ വാണ്ടറേഴ്‌സിന്റെ ഭാഗമാവുകയായിരുന്നു നാസോണ്‍. വോള്‍വ്‌സ് നാസോണിനെ ലോണിന് കവന്റ്‌റി സിറ്റിക്ക് നല്‍കി. അവിടെ ആറ് ഗോളുകള്‍ അടിച്ച് താരം ടീമുകളുടെ ശ്രദ്ധ തന്നിലേക്ക് എത്തിച്ചു. അടുത്ത സീസണില്‍ പ്രീമിയര്‍ ലീഗ് കളിക്കാന്‍ വോള്‍വ്‌സ് യോഗ്യത നേടിയതോടെ നാസോണ്‍ ടീമിലേക്ക് തിരികെ എത്തും എന്നാണ് റിപ്പോര്‍ട്ട്. അങ്ങിനെ ഐഎസ്എല്ലിന് ശേഷം പ്രീമിയര്‍ ലീഗ് കളിക്കുന്ന ആദ്യ താരമാകും നാസോണ്‍. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com