രമേശ് സുരേഷ് കളി വേണ്ട, സച്ചിന്റെ പിതാവിനെ ചെന്നൈ അപമാനിച്ചു; സൂപ്പര്‍ കിങ്‌സിനെതിരെ ആരാധകര്‍

പരസ്യത്തിലെ കഥാപാത്രങ്ങളുടെ പേര് ഫോട്ടോയ്ക്ക് തലക്കെട്ടായി നല്‍കിയതാണ് സച്ചിന്‍ ആരാധകരെ പ്രകോപിപ്പിച്ചിരിക്കുന്നത്
രമേശ് സുരേഷ് കളി വേണ്ട, സച്ചിന്റെ പിതാവിനെ ചെന്നൈ അപമാനിച്ചു; സൂപ്പര്‍ കിങ്‌സിനെതിരെ ആരാധകര്‍

സച്ചിനും സുരേഷ് റെയ്‌നയും ഒരുമിച്ചുള്ള ചിത്രത്തിന് സുരേഷ് രമേശ്  എന്ന് തലക്കെട്ടിട്ട് കുടുങ്ങിയിരിക്കുകയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് ഇപ്പോള്‍. ഐപിഎല്ലില്‍ ഏറ്റവും വലിയ ആരാധക പിന്തുണയുള്ള ടീമാണ് ചെന്നൈയുടേത്. സമൂഹമാധ്യമങ്ങളിലും രാജാക്കന്മാരായി അവര്‍ ആധിപത്യം ഉറപ്പിക്കുന്നുണ്ട്. 

എന്നാല്‍ സ്വകാര്യ ചോക്ലേറ്റ് കമ്പനിയുടെ പരസ്യത്തിലെ കഥാപാത്രങ്ങളുടെ പേര് ഫോട്ടോയ്ക്ക് തലക്കെട്ടായി നല്‍കിയതാണ് സച്ചിന്‍ ആരാധകരെ പ്രകോപിപ്പിച്ചിരിക്കുന്നത്. രമേശ്  സുരേഷ് എന്നായിരുന്നു സച്ചിനും റെയ്‌നയും ഒരുമിച്ചുള്ള ചിത്രത്തിന് ചെന്നൈ ട്വിറ്ററില്‍ നല്‍കിയ ക്യാപ്ഷന്‍. 

എന്നാല്‍ രമേശ്  എന്ന പേര് കൊടുത്തത് വഴി സച്ചിന്റെ പിതാവിനെ അപമാനിക്കുകയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ ചെയ്തിരിക്കുന്നത് എന്ന വിമര്‍ശനവുമായിട്ടാണ് ഒരു വിഭാഗം രംഗത്തെത്തുന്നത്. ചൈന്നൈ സൂപ്പര്‍ കിങ്‌സിന്റെ ട്വിറ്റര്‍ അഡ്മിന്റെ ഭാഗത്ത് നിന്നുമുള്ള പിഴവാണ് ഇതെന്നും, ഇത് വീണ്ടും ആവര്‍ത്തിച്ചാല്‍ ടീമിനുള്ള പിന്തുണ പിന്‍വലിക്കുമെന്നുമെല്ലാം ആരാധകര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. 

സച്ചിന്റെ പിതാവിന്റെ രമേശ്  എന്ന പേര് ഉപയോഗിച്ച് സമൂഹമാധ്യമങ്ങളില്‍ ശക്തി വര്‍ധിപ്പിക്കാന്‍ ശ്രമിച്ചത് ശരിയായില്ലെന്നാണ് സച്ചിന്‍ ആരാധകരുടെ വിമര്‍ശനം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com