ധോണിയും കൂട്ടരും ഒന്നാമത്; ചെന്നൈയ്ക്ക് ഏഴാം വിജയം

എംഎസ് ധോണിയുടെയും അമ്പാട്ടു റായിഡുവിന്റെയും, സുരേഷ് റെയ്‌നയുടെയും മികച്ച പ്രകടനമാണ് റോയല്‍ ചാലഞ്ചേഴ്‌സിന് നേട്ടമായത്
ധോണിയും കൂട്ടരും ഒന്നാമത്; ചെന്നൈയ്ക്ക് ഏഴാം വിജയം

ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സിന് എതിരായ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗിസിന് വിജയം. ആറ് വിക്കറ്റിനാണ് കൊഹ് ലിപ്പടയെ ധോണിയും കൂട്ടരും തകര്‍ത്തത്. എംഎസ് ധോണിയുടെയും അമ്പാട്ടു റായിഡുവിന്റെയും, സുരേഷ് റെയ്‌നയുടെയും മികച്ച പ്രകടനമാണ് റോയല്‍ ചാലഞ്ചേഴ്‌സിന് നേട്ടമായത്.

ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ബംഗളൂരു റോയല്‍ ചലഞ്ചേഴ്‌സ് 20 ഓവറില്‍ 127 റണ്‍സാണ് സ്വന്തമാക്കിയത്. ബംഗളൂരുവിനായി അര്‍ധ സെഞ്ച്വറി നേടിയ പാര്‍ത്ഥീവ് പട്ടേലും ടിം സൗത്തിയും മാത്രമാണ് മികച്ച പ്രകടനം കാഴ്ച്ചവെച്ചത്.

നാല് ഓവറില്‍ 18 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്തത്തിയ ജഡേജയും 22 റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തിയ ഹര്‍ഭജന്‍ സിംഗുമാണ് ബംഗളൂരു ബാറ്റ്‌സമാന്‍മാരെ പിടിച്ച് കെട്ടിയത്. വൈയ്‌ലെയും ലുങ്കിയും ഒരോവിക്കറ്റ് വീതവും വീഴ്ത്തി.

ബംഗളൂരുവിനായി ക്വിന്റണ്‍ ഡികോക്കിന് പകരമായി ക്രീസിലെത്തിയ പാര്‍ത്ഥീവ് 41 പന്തില്‍ അഞ്ച് ഫോറും രണ്ട് സിക്‌സും സഹിതം 53 റണ്‍സെടുത്തു. അവസാന വിക്കറ്റില്‍ ടിം സൗത്ത് 26 പന്തില്‍ മൂന്ന് ഫോറും ഒരു സിക്‌സും സഹിതം 36 റണ്‍സെടുത്തത് ബംഗളൂരുവിന് രക്ഷയായി.

വിജയത്തോടെ ഐപിഎല്‍ പട്ടികയില്‍ ചെന്നൈ വീണ്ടും ഒന്നാമതെത്തി. പത്തുമത്സരങ്ങളില്‍ നിന്ന് ചെന്നൈയുടെ വിജയം ഏഴായി. കൊല്‍ക്കത്തയാണ് പട്ടികയില്‍ മൂന്നാം സ്ഥാനത്ത്. റണ്‍സ് വേട്ടയില്‍ അമ്പാട്ടു റായിഡുവാണ് മുന്നില്‍. പത്തുമത്സരങ്ങളില്‍ നിന്നായി 423 റണ്‍സാണ് റായിഡുവിന്റെ സമ്പാദ്യം.വിക്കറ്റ് നേട്ടത്തില്‍ മുന്നില്‍ ഉമേഷ് യാദവാണ്. 9 മത്സരങ്ങളില്‍ നിന്ന് 13 വിക്കറ്റുകളാണ് യാദവ് നേടിയത്‌
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com