സാഹചര്യങ്ങളോട് ഇണങ്ങാന്‍ കൗണ്ടി കളിച്ചു, ഇപ്പോള്‍ കളി മറന്ന് പൂജാര

സാഹചര്യങ്ങളോട് ഇണങ്ങാന്‍ കൗണ്ടി കളിച്ചു, ഇപ്പോള്‍ കളി മറന്ന് പൂജാര

സീസണില്‍ തുടര്‍ച്ചയായി ബാറ്റിങ്ങില്‍ പരാജയപ്പെട്ട പൂജാരയ്ക്ക് ടീം തകരുന്ന ഘട്ടത്തിലും രക്ഷകനാവാന്‍ സാധിച്ചില്ല

ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിന് മുന്നോടിയായി കൗണ്ടി കളിച്ച് സാഹചര്യങ്ങളോട് ഇണങ്ങുക ലക്ഷ്യം വെച്ചു കൂടിയായിരുന്നു ചേതേശ്വര്‍ പൂജാര യോര്‍ക്ക്‌ഷൈര്‍ ടീമിന് വേണ്ടി ഇറങ്ങിയത്. പക്ഷ സാഹചര്യവുമായി ഇണങ്ങാന്‍ സാധിച്ചില്ലെന്ന മാത്രമല്ല, പൂര്‍ണ പരാജയമാവുകയായിരുന്നു ഇന്ത്യയുടെ ടെസ്റ്റ് ഓപ്പണര്‍. 

50 റണ്‍സിന് യോര്‍ക്ക്‌ഷൈറിന്റെ എല്ലാവരും പുറത്തായപ്പോള്‍ ഒന്‍പത് റണ്‍സ് ആയിരുന്നു പൂജാരയുടെ സംഭാവന. 1973ന് ശേഷമുള്ള യോര്‍ക്ക് ഷൈറിന്റെ ഏറ്റവും ചുരുങ്ങിയ ടോട്ടലാണ് ഇത്. സീസണില്‍ തുടര്‍ച്ചയായി ബാറ്റിങ്ങില്‍ പരാജയപ്പെട്ട പൂജാരയ്ക്ക് ടീം തകരുന്ന ഘട്ടത്തിലും രക്ഷകനാവാന്‍ സാധിച്ചില്ല. 

അഞ്ച് ഇന്നിങ്‌സുകളിലും പൂജാര തന്റെ സ്‌കോര്‍ ഉയര്‍ത്താനാവാതെ വിഷമിച്ചു. രണ്ട്, 18, ഏഴ്, ആറ് എന്നിങ്ങനെയാണ് പൂജാരയുടെ ഈ സീസണിലെ കൗണ്ടിയിലെ സ്‌കോറുകള്‍. എന്നാല്‍ എസെക്‌സിന് എതിരായ കളിയില്‍ പൂജാര മാത്രമായിരുന്നില്ല പരാജയപ്പെട്ടത്. സ്‌കോര്‍ ഉയര്‍ത്താന്‍ സാധിക്കാതെ പുറത്തായവരില്‍ ഇംഗ്ലണ്ട് നായകന്‍ ജോയ് റൂട്ട് ഉള്‍പ്പെടെയുള്ളവരുണ്ട്. ആദ്യ ബോളില്‍ തന്നെ പുറത്താവുകയായിരുന്നു റൂട്ട്. 

ഇതിന് മുന്‍പ് 2015ല്‍ ആയിരുന്നു പൂജാര കൗണ്ടി കളിക്കാന്‍ എത്തുന്നത്. അന്ന് യോര്‍ക്ക്‌ഷൈര്‍ ടൂര്‍ണമെന്റ് വിജയികളായിരുന്നു. ഐപിഎല്ലില്‍ ഒരു ഫ്രാഞ്ചൈസിയും പൂജാരയ്ക്ക് വേണ്ടി മുന്നോട്ടു വരാതിരുന്നതിനെ തുടര്‍ന്നായിരുന്നു കൗണ്ടി കളിക്കാന്‍ പൂജാര താത്പര്യം അറിയിച്ചത്. പക്ഷേ അത് കാര്യങ്ങളെ കൂടുതല്‍ വഷളാക്കി. ഈ സീസണില്‍ ഇംഗ്ലണ്ടില്‍ താളം കണ്ടെത്താന്‍ സാധിക്കാതെ വലയുന്ന പൂജാര ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ കളിയിലും പരാജയപ്പെടുമോയെന്ന ആശങ്കയിലാണ് ആരാധകര്‍. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com