തോറ്റാലും ജയിച്ചാലും ധോനിക്ക് ഒന്നേ പറയാനുള്ളെന്ന് ജഡേജ; അതെന്താണെന്ന് ആരാധകര്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 07th May 2018 05:43 PM |
Last Updated: 07th May 2018 05:43 PM | A+A A- |
രണ്ട് ലോക കിരീടങ്ങളിലേക്ക് ടീമിനെ എത്തിച്ച നായകന്‍ എങ്ങിനെയാണ് ടീമിനെ ഒത്തൊരുമയോടെ മുന്നോട്ടു കൊണ്ടുപോകുന്നത്? അതിനുള്ള കാരണം വെളിപ്പെടുത്തുകയാണ്. ധോനിയല്ല വെളിപ്പെടുത്തുന്നത്, ജഡേജയാണ് ആ ടീം മന്ത്രം ആരാധകരോട് പറയുന്നത്.
ജയം ആയാലും തോല്‍വി ആയാലും അതിന്റെ ഉത്തരവാദിത്വം ഒരു വ്യക്തിക്ക് മേല്‍ വയ്ക്കരുത് എന്നതാണ് ധോനി ടീമിലെ കളിക്കാര്‍ക്ക് നല്‍കുന്ന ഉപദേശമെന്ന് ജഡേജ പറയുന്നു. ജയവും തോല്‍വിയും ടീം വര്‍ക്കിന്റെ ഫലമാണ്. അതിന്റെ പേരില്‍ ഒരു വ്യക്തിയെ പഴിക്കുകയോ മറ്റൊരു വ്യക്തിയെ പുകഴ്ത്തുകയോ ചെയ്യേണ്ടതില്ല എന്നതാണ് ധോനിയുടെ നിലപാട്.
ധോനിയുടെ ഈ നിലപാടാണ് ടീമിനെ ഒരുമിപ്പിച്ച് നിര്‍ത്തുന്നത്. മോശം പ്രകടനങ്ങളില്‍ നിന്നും കളിക്കാരെ കരകയറ്റുന്നത് ധോനിയുടെ ഈ നിലപാടാണെന്നും ജഡേജ പറയുന്നു. ജയം ആയാലും തോല്‍വി ആയാലും അത് നമ്മള്‍ ഒരുമിച്ച് നേരിടും എന്നതാണ് ധോനിയുടെ മന്ത്രം.
പതിനൊന്നാം സീസണില്‍ പത്ത് മത്സരങ്ങള്‍ പിന്നിടുമ്പോള്‍ പോയിന്റ് ടേബിളില്‍ രണ്ടാം സ്ഥാനത്താണ് ധോനിയും സംഘവും. ഏഴ് മത്സരങ്ങളില്‍ ജയിച്ചു കയറിയപ്പോള്‍ തോല്‍വി നേരിട്ടതാവട്ടെ മൂന്ന് കളികളിലും.