ഇന്ത്യന്‍ ടീമിനെ രഹാനെ നയിക്കും; ധോനിക്കൊപ്പം ദിനേശ് കാര്‍ത്തിക്കും ടീമിലേക്ക് 

കൗണ്ടി കളിക്കുന്ന ചേതേശ്വര്‍ പൂജാര അഫ്ഗാനിസ്ഥാനെതിരായ ടെസ്റ്റ് കളിക്കാന്‍ ഉണ്ടാകില്ല എന്നായിരുന്നു റിപ്പോര്‍ട്ട് എങ്കിലും പൂജാര ഇന്ത്യയിലേക്ക് മടങ്ങി
ഇന്ത്യന്‍ ടീമിനെ രഹാനെ നയിക്കും; ധോനിക്കൊപ്പം ദിനേശ് കാര്‍ത്തിക്കും ടീമിലേക്ക് 

അഫ്ഗാനിസ്ഥാനെതിരായ ടെസ്റ്റ് മത്സരത്തില്‍ രഹാനെ ഇന്ത്യന്‍ ടീമിനെ നയിക്കും. ഇംഗ്ലണ്ട് പര്യടനത്തിന് ഒരുങ്ങുന്നതിന് വേണ്ടി വിരാട് കോഹ് ലി കൗണ്ടി കളിക്കാന്‍ പോകുന്നതിനെ തുടര്‍ന്നാണ് രഹാനെ നായകനാകുന്നത്. 

ടെസ്റ്റ് പദവി കിട്ടയതിന് ശേഷമുള്ള അഫ്ഗാനിസ്ഥാന്റെ ആദ്യ ടെസ്റ്റ് മത്സരമാണ് ഇത്. ജൂണ്‍ 14ന് ബംഗളൂരുവാണ് മത്സരത്തിന് വേദിയാകുന്നത്. കൗണ്ടി കളിക്കുന്ന ചേതേശ്വര്‍ പൂജാര അഫ്ഗാനിസ്ഥാനെതിരായ ടെസ്റ്റ് കളിക്കാന്‍ ഉണ്ടാകില്ല എന്നായിരുന്നു റിപ്പോര്‍ട്ട് എങ്കിലും പൂജാര ഇന്ത്യയിലേക്ക് മടങ്ങി. 

മെയ് എട്ടിന് ബംഗളൂരുവില്‍ ചേരുന്ന സെലക്ഷന്‍ കമ്മിറ്റി ആയിരിക്കും അഫ്ഗാനിസ്ഥാന്‍, ഇംഗ്ലണ്ട് പരമ്പരയ്ക്കുള്‍പ്പെടെയുള്ള ആറ് വ്യത്യസ്ത ഇന്ത്യന്‍ സ്‌ക്വഡിനെ പ്രഖ്യാപിക്കുക. കൗണ്ടി കളിക്കാനായി പോകുന്ന കോഹ് ലി അയര്‍ലാണ്ടിനെതിരായ പരമ്പരയോടെ ഇന്ത്യന്‍ ടീമിന് ഒപ്പം ചേരും. 

ധോനി ടീമില്‍ ഉള്ളപ്പോള്‍ തന്നെ ദിനേഷ് കാര്‍ത്തിക്കിന് നിദാഹസ് ട്രോഫിയില്‍ ഉള്‍പ്പെടെയുള്ള പ്രകടനങ്ങള്‍ പരിഗണിച്ച് ടീമില്‍ ഇടം ലഭിച്ചേക്കും എന്നാണ് സൂചന. ഇന്ത്യന്‍ എ ടീമിലേക്ക് കാര്‍ത്തിക് പരിഗണിക്കപ്പെടുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com