തലയുടെ ക്യൂട്ട് വാല്; സുഹൃത്തിനേയും ആനയിച്ച് ധോനി ഡ്രസിങ് റൂമിലേക്ക്   

ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഡ്രസിങ് റൂമിലേക്ക് തന്റെ സുഹൃത്തിനെ കൂട്ടിക്കൊണ്ടു വന്നാണ് ധോനിയുടെ സ്‌നേഹപ്രകടനം
തലയുടെ ക്യൂട്ട് വാല്; സുഹൃത്തിനേയും ആനയിച്ച് ധോനി ഡ്രസിങ് റൂമിലേക്ക്   

നായ്ക്കളോട് ഇന്ത്യന്‍ മുന്‍ നായകന്‍ മഹേന്ദ്ര സിങ് ധോനിക്കുള്ള അടുപ്പം ആരാധകര്‍ക്ക് പരിചിതമായ കാര്യമാണ്. ഇപ്പോള്‍ ആ അടുപ്പം എത്രയെന്ന് ഒന്നുകൂടി തെളിയിക്കുകയാണ് ധോനി. ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഡ്രസിങ് റൂമിലേക്ക് തന്റെ സുഹൃത്തിനെ കൂട്ടിക്കൊണ്ടു വന്നാണ് ധോനിയുടെ സ്‌നേഹപ്രകടനം. 

അത് ധോനിയുടെ വളര്‍ത്തു നായയാണോ എന്ന് വ്യക്തമല്ല. ധോനിക്കൊപ്പം ഇണങ്ങി വാലാട്ടിയാണ് ആ സുഹൃത്ത് ഡ്രസിങ് റൂമിലേക്ക് എത്തുന്നത്. ഡ്രസിങ് റൂമില്‍ എത്തിയ ഉടനെ, എന്റെ സുഹൃത്ത് ഇവിടെയെത്തി എന്ന് പറഞ്ഞാണ് ധോനി നായയെ പരിചയപ്പെടുത്തുന്നതും. 

ചെന്നൈ സൂപ്പര്‍ കിങ്‌സാണ് ധോനിയുടേയും സുഹൃത്തിന്റെയും അടുപ്പം വ്യക്തമാക്കുന്ന വീഡിയോ ഷെയര്‍ ചെയ്തത്. ക്യൂട്ട് വാലിനൊപ്പം തല എന്നായിരുന്നു ചെന്നൈ സൂപ്പര്‍ കിങ്‌സ് വീഡിയോയ്ക്ക് അടിക്കുറിപ്പായി നല്‍കിയത്. നായയ്‌ക്കൊപ്പം സ്റ്റേഡിയത്തില്‍ നടക്കുന്ന ധോനിയുടെ ഫോട്ടോയും സൂപ്പര്‍ കിങ്‌സ് ട്വീറ്റ് ചെയ്യുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com