മുഹമ്മദ് ഷമിയുടെ യുപിയിലെ വീട്ടിലെത്തി;  വീടിന്റെ വാതില്‍ തകര്‍ക്കാര്‍ പൊലീസിനോട് ആവശ്യപ്പെട്ട് ഹസിന്‍ ജഹാന്‍ 

ഷമിയുടെ വീടിന്റെ വാതില്‍ പൊളിച്ച് ഉള്ളില്‍ കയറണം എന്ന ഹസിന്‍ ജഹാന്റെ ആവശ്യം പൊലീസ് നിരസിച്ചു
മുഹമ്മദ് ഷമിയുടെ യുപിയിലെ വീട്ടിലെത്തി;  വീടിന്റെ വാതില്‍ തകര്‍ക്കാര്‍ പൊലീസിനോട് ആവശ്യപ്പെട്ട് ഹസിന്‍ ജഹാന്‍ 

ഉത്തര്‍പ്രദേശിലെ അമ്രോഹ ജില്ലയിലെ മുഹമ്മദ് ഷമിയുടെ വീട്ടിലെത്തി ഭാര്യ ഹസിന്‍ ജഹാന്‍. ഷമിയുടെ ഗ്രാമത്തിലേക്ക് എത്തുന്നതിന് ഹസിന്‍ ജഹാന്‍ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് പൊലീസ് സംരക്ഷണം നല്‍കി എങ്കിലും, ഷമിയുടെ വീടിന്റെ വാതില്‍ പൊളിച്ച് ഉള്ളില്‍ കയറണം എന്ന ഹസിന്‍ ജഹാന്റെ ആവശ്യം പൊലീസ് നിരസിച്ചു. 

ഷമിയുടെ വീടിന്റെ വാതിലിന്റെ ലോക്ക് തകര്‍ത്ത് അകത്ത് കയറാം എന്നായിരുന്നു ഹസിന്‍ ജഹാന്റെ നിലപാട്. എന്നാല്‍ ഷമിയോ, മറ്റ് കുടുംബാംഗങ്ങള്‍ ആരും തന്നെയോ വീട്ടില്‍ ഇല്ലാത്ത സാഹചര്യത്തില്‍ അങ്ങിനെ ചെയ്യുന്നത് തങ്ങള്‍ വിലക്കുകയായിരുന്നു എന്ന് പൊലീസ് വ്യക്തമാക്കുന്നു. 

രണ്ട് വയസുകാരി മകള്‍ക്കൊപ്പമാണ് ഹസിന്‍ ജഹാന്‍ ഷമിയുടെ വീട്ടിലെത്തിയത്. ഇവരുടെ അഭിഭാഷകനും ഒപ്പമുണ്ടായിരുന്നു. എന്നാല്‍ ഷമിയുടെ വീട്ടിലേക്ക് എത്തിയത് എന്തിനെന്ന് വ്യക്തമാക്കാന്‍ ഹസിന്‍ ജഹാന്‍ തയ്യാറായില്ല. ഇതിനെ കുറിച്ച് പിന്നീട് പ്രതികരിക്കാം എന്നായിരുന്നു ഹസിന്‍ ജഹാന്റെ നിലപാട്. 

ഗാര്‍ഹീക പീഡനം, വിവാഹേതര ബന്ധം എന്നിവ ആരോപിച്ചായിരുന്നു ഹസിന്‍ ജഹാന്‍ ഷമിക്കെതിരെ പൊലീസില്‍ പരാതി നല്‍കിയത്. ഒത്തുകളി ആരോപണവും ഷമിക്ക് നേരെ ഭാര്യ ഉന്നയിച്ചു എങ്കിലും കുറ്റക്കാരനല്ല എന്നായിരുന്നു ബിസിസിഐ അന്വേഷണത്തില്‍ കണ്ടെത്തിയത്. കത്തുവയില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിക്ക് സമാനമായ അതിക്രമമാണ് താനും നേരിട്ടതെന്ന് ഹസിന്‍ ജഹാന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com