ലോക സ്‌നൂക്കര്‍ ചാമ്പ്യന്‍ഷിപ്പ് ആരംഭിക്കുന്നതിന് മുന്‍പ് മാര്‍ക്ക് വില്യംസ് മാധ്യമങ്ങള്‍ക്കും ആരാധകര്‍ക്കും ഒരു വാക്ക് നല്‍കി. ചാമ്പ്യന്‍ഷിപ്പ് കിരീടം നേടിയാല്‍ നഗ്നനായി പ്രസ് കോണ്‍ഫറന്‍സിന് എത്തുമെന്നായിരുന്നു അത്. നഗ്നനായി എത്തണമല്ലോ എന്ന വാക്ക് ഓര്‍ത്ത് ലോക ചാമ്പ്യന്‍ഷിപ്പില്‍ മാര്‍ക്ക് ഉഴപ്പി കളിച്ചൊന്നുമില്ല. ചാമ്പ്യനായിട്ടാണ് മാര്‍ക്ക് കുതിച്ചത്.
കിരിടം നേടിയതിന് ശേഷം പറഞ്ഞ വാക്കില്‍ നിന്ന് പിന്മാറാനും മാര്‍ക്ക് വില്യംസ് തയ്യാറല്ല. വാര്‍ത്താ സമ്മേളനത്തിലേക്ക് മാര്‍ക്ക് എത്തി. ടവ്വല്‍ കൊണ്ട് നഗ്നത മറച്ചായിരുന്നു പ്രസ് കോണ്‍ഫറന്‍സ് നടക്കുന്ന റൂമിലേക്ക് മാര്‍ക്ക് കയറിയത്. മാധ്യമങ്ങളെ അഭിമുഖീകരിച്ച് ഇരുന്ന് മാര്‍ക്ക് ആ ടവ്വല്‍ കൂടി അഴിച്ചു മാറ്റി പൂര്‍ണ നഗ്നനായി വാക്കു പാലിച്ചു. ജോണ്‍ ഹിഗിന്‍സിനെ 18-16ന് തോല്‍പ്പിച്ചായിരുന്നു മാര്‍ക്ക ലോക സ്‌നൂക്കര്‍ ചാമ്പ്യനായത്.
ഫൈനല്‍ കഴിഞ്ഞ ഉടനെ തന്നെ വാക്ക് പാലിക്കുമോ എന്ന ചോദ്യമായിരുന്നു മാര്‍ക്കിന് നേരെ ഉയര്‍ന്നത്. ലോക സ്‌നൂക്കര്‍ ചെയര്‍മാന്‍ ബാരി ഹേര്‍ന്‍ ഈ വാക്കു പാലിക്കുന്ന മാര്‍ക്കിനെതിരെ അച്ചടക്ക നടപടിയൊന്നും സ്വീകരിക്കില്ലെന്നും വ്യക്തമാക്കി. ഇതിന് പിന്നാലെയാണ് മാധ്യമങ്ങളെ കാണാന്‍ നഗ്നനായി മാര്‍ക്ക് വില്യംസ് എത്തിയത്.
ഇവിടെ ഇത്തിരി തണുപ്പല്ലേ എന്നായിരുന്നു നഗ്നനായി എത്തിയ മാര്‍ക്കിന്റെ മാധ്യമപ്രവര്‍ത്തകരോടുള്ള ചോദ്യം. 12 മാസങ്ങള്‍ക്ക് മുന്‍പാണ് ഞാന്‍ നിങ്ങള്‍ക്ക് മുന്നില്‍ അങ്ങിനെ ഒരു വാക്ക് നല്‍കിയത്. ഇന്ന് ഇപ്പോള്‍ ഞാന്‍ 2018 ലോക ചാമ്പ്യന്‍ഷിപ്പ വിജയിച്ചിരിക്കുന്നു. അടുത്ത വര്‍ഷം വീണ്ടും ജയിച്ചാല്‍ ഇത് ഞാന്‍ വീണ്ടും ആവര്‍ത്തിക്കും എന്നാണ് മാര്‍ക്ക് മറ്റൊന്ന് ആലോചിക്കാതെ പറയുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ