നമ്മുടെ നായകന്‍ പിന്തുണയ്ക്കുന്ന ടീമിനെ അറിയണ്ടേ? ബ്രസീലിനും സ്‌പെയ്‌നിനും സാധ്യതയുണ്ട്, പക്ഷേ ഛേത്രി ഇവര്‍ക്കൊപ്പമല്ല

ആരാധകര്‍ തങ്ങളുടെ ഇഷ്ട ടീമിനെ പ്രഖ്യാപിച്ച് അവരുടെ പോരാട്ടത്തിനായി കാത്തിരിക്കുമ്പോള്‍ അവര്‍ക്ക് ഒപ്പം ഇന്ത്യന്‍ നായകന്‍ സുനില്‍ ഛേത്രിയുമുണ്ട്
നമ്മുടെ നായകന്‍ പിന്തുണയ്ക്കുന്ന ടീമിനെ അറിയണ്ടേ? ബ്രസീലിനും സ്‌പെയ്‌നിനും സാധ്യതയുണ്ട്, പക്ഷേ ഛേത്രി ഇവര്‍ക്കൊപ്പമല്ല

ലോക കപ്പ് ആവേശം ഉയരാന്‍ ഒരു മാസം മാത്രം ബാക്കിയുള്ളപ്പോള്‍ ഇഷ്ട ടീമുകള്‍ക്ക് വേണ്ടിയുള്ള ആരവങ്ങള്‍ മുഴക്കി തുടങ്ങി ലോകമെമ്പാടുമുള്ള ഫുട്‌ബോള്‍ പ്രേമികള്‍. മെസിയുടെ കരിയറിന്റെ പൂര്‍ണതയ്ക്ക് വേണ്ടി ലോക കിരീടം സ്വന്തമാക്കാന്‍ അര്‍ജന്റീന ലക്ഷ്യം വയ്ക്കുമ്പോള്‍ യുവ നിരയുടെ ആവേശവുമായി കുതിക്കുകയാണ് ബ്രസീലിന്റെ ലക്ഷ്യം. 2014ല്‍ നഷ്ടപ്പെട്ട കിരീടം സ്വന്തമാക്കാന്‍ സ്‌പെയിനും കിരീടം നിലനിര്‍ത്താന്‍ ഉറച്ച് ജര്‍മ്മനിയും എത്തുമ്പോള്‍ ഭൂമിയിലെ ഏറ്റവും വലിയ കായിക പോരിന്റെ ആവേശം അതിര് കടക്കുമെന്ന് ഉറപ്പ്.

ആരാധകര്‍ തങ്ങളുടെ ഇഷ്ട ടീമിനെ പ്രഖ്യാപിച്ച് അവരുടെ പോരാട്ടത്തിനായി കാത്തിരിക്കുമ്പോള്‍ അവര്‍ക്ക് ഒപ്പം ഇന്ത്യന്‍ നായകന്‍ സുനില്‍ ഛേത്രിയുമുണ്ട്. ലോക കപ്പില്‍ താന്‍ ഏറ്റവും കൂടുതല്‍ സാധ്യത കല്‍പ്പിക്കുന്ന ടീം ഏതെന്ന് പറയുകയാണ് ഛേത്രി. ജര്‍മ്മനിക്കൊപ്പമാണ് ഇന്ത്യന്‍ നായകന്‍. 

അര്‍ജന്റീനയെ ഒരു ഗോളിന് തകര്‍ത്ത് 2014ല്‍ ബ്രസീലില്‍ കിരീടം ഉയര്‍ത്തിയ ജര്‍മനിക്ക് തന്നെയാണ് ഛേത്രി സാധ്യത കല്‍പ്പിക്കുന്നത്. മരിയോ ഗെയറ്റ്‌സെയുടെ എക്‌സ്ട്രാ ടൈം ഗോളിലൂടെയായിരുന്നു ജര്‍മ്മനി തങ്ങളുടെ നാലാം ലോക കപ്പ് കിരീടത്തില്‍ മുത്തമിട്ടത്. 

പ്രധാനപ്പെട്ട ടൂര്‍ണമെന്റുകളിലെല്ലാം ജര്‍മ്മനി മികവ് പുലര്‍ത്തിയിട്ടുണ്ട്. റഷ്യയില്‍ ആ മികവ് ഉണ്ടാവില്ല എന്ന് കരുതാനാവില്ല. എങ്കിലും ഞാന്‍ ഫുട്‌ബോളില്‍ പക്ഷം പിടിക്കുന്നില്ല. നല്ല ഫുട്‌ബോള്‍ കാണാനാണ് എനിക്ക് ആഗ്രഹം. ഒരു ടീമായി ജര്‍മ്മനി കളിക്കുന്നത് കാണാനാണ് എനിക്കിഷ്ടം. ബ്രസീലിനേയും എനിക്കിഷ്ടമാണ്. അവരെപ്പോഴും നമ്മെ അത്ഭുതപ്പെടുത്തും. ബോള്‍ നന്നായി നിയന്ത്രിക്കുന്ന സ്‌പെയിനിനോടും തനിക്ക് താത്പര്യമുണ്ടെന്ന് ഛേത്രി പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com