സച്ചിന്‍ മുംബൈയില്‍ കറങ്ങുകയാണ്, അതും 0-100kmh 4.4 സെക്കന്റില്‍ പായുന്ന ബിഎംഡബ്ല്യു ഹൈബ്രിഡില്‍

ക്രിക്കറ്റ് പ്രേമികളേയും കാര്‍ ഭ്രാന്തന്മാരേയും ഒരേപോലെ അമ്പരപ്പിച്ചാണ് സച്ചിന്‍ തന്റെ പുതിയ സ്‌പോര്‍ട്‌സ് കാറില്‍ മുംബൈയില്‍ കറങ്ങുന്നത്
സച്ചിന്‍ മുംബൈയില്‍ കറങ്ങുകയാണ്, അതും 0-100kmh 4.4 സെക്കന്റില്‍ പായുന്ന ബിഎംഡബ്ല്യു ഹൈബ്രിഡില്‍

കാറുകളോടുള്ള ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറുടെ ഇഷ്ടം ആരാധകര്‍ക്ക് നന്നായി അറിയാവുന്ന കാര്യമാണ്. ആഡംബര കാറുകള്‍ അനവധി സച്ചിന്‍ സ്വന്തമാക്കിയിട്ടുണ്ടെന്ന് മാത്രമല്ല ബിഎംഡബ്ല്യുവിന്റെ ബ്രാന്‍ഡ് അംബാസിഡറുമായിരുന്നു ക്രിക്കറ്റ് ദൈവം. 

പല ആഡംബര കാറുകളിലായി സച്ചിന്‍ നമുക്ക് മുന്നിലെത്തിയിട്ടുണ്ട്. എന്നാലിപ്പോള്‍ ക്രിക്കറ്റ് പ്രേമികളേയും കാര്‍ ഭ്രാന്തന്മാരേയും ഒരേപോലെ അമ്പരപ്പിച്ചാണ് സച്ചിന്‍ തന്റെ പുതിയ സ്‌പോര്‍ട്‌സ് കാറില്‍ മുംബൈയില്‍ കറങ്ങുന്നത്. 

ഏതാണ് ആ കാര്‍ എന്നല്ലേ? ബിഎംഡബ്ല്യു i8 ഹൈബ്രിഡിലാണ് സച്ചിന്റെ കറക്കം. ഇതിനൊപ്പം പോര്‍ഷെ 911 GT3, ജാഗ്വര്‍ എഫ്, ലാംബോര്‍ഗിനി ഹുറകാന്‍ എന്നിവയിലെല്ലാം സച്ചിന്‍ ഡ്രൈവ് ചെയ്തു പോകുന്നതും ആരാധകര്‍ക്കിടയിലേക്ക് എത്തിച്ചാണ് വീഡിയോ ഇന്റര്‍നെറ്റില്‍ വൈറലാവുന്നത്. 

സച്ചിന്റെ ബിഎംഡബ്ല്യു i8 ഹൈബ്രിഡിന്റെ ഒര്‍ജിനല്‍ നിറം വെള്ളയായിരുന്നു. എന്നാല്‍ സച്ചിനതില്‍ ചുവപ്പും നീലയും നിറം നല്‍കി കൂടുതല്‍ അട്രാക്റ്റീവാക്കി. ഈ i8 ഹൈബ്രിഡില്‍ 0-100kmh ലേക്ക് 4.4 സെക്കന്റ് മാത്രം കൊണ്ട് എത്താം. ബിഎംഡബ്ല്യു i8ന് പുറമെ, ബിഎംഡബ്ല്യു X5M, ബിഎംഡബ്ല്യു M6, ബിഎംഡബ്ല്യു M5, M5 30 എന്നിവയും സച്ചിന്റെ ശേഖരത്തിലുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com