കേസ്റ്റണ്‍ എന്നും ധോനിക്കൊപ്പമാണ്; ബാംഗ്ലൂരിന് ഒപ്പം നിന്നും കേസ്റ്റണ്‍ കളിച്ചത് ചെന്നൈയെ ജയിപ്പിക്കാന്‍ !

റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനും ഡെല്‍ഹി ഡെയര്‍ ഡെവിള്‍സിന് പുറത്തേക്കുള്ള വഴി തുറക്കുകയും ചെയ്തു
കേസ്റ്റണ്‍ എന്നും ധോനിക്കൊപ്പമാണ്; ബാംഗ്ലൂരിന് ഒപ്പം നിന്നും കേസ്റ്റണ്‍ കളിച്ചത് ചെന്നൈയെ ജയിപ്പിക്കാന്‍ !

എല്ലാ ടീമുകളും പത്ത് മത്സരം വീതം പിന്നിട്ടു കഴിഞ്ഞു. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനും ഡെല്‍ഹി ഡെയര്‍ ഡെവിള്‍സിന് പുറത്തേക്കുള്ള വഴി തുറക്കുകയും ചെയ്തു. സീസന്‍ പകുതിയിലെത്തി നില്‍ക്കുമ്പോള്‍ കിരീടം ചൂടാന്‍ സാധ്യതയുള്ള ടീമിനെ പ്രവചിക്കുകയാണ് ഇന്ത്യയെ ലോക കപ്പ് കിരീടത്തിലേക്ക് എത്തിച്ച പരിശീലകന്‍ ഗാരി കേസ്റ്റണ്‍. 

ആദ്യ കിരീടം എന്ന നേട്ടത്തിലേക്ക് ബാംഗ്ലൂരിനെ നയിക്കാന്‍ കേസ്റ്റണിന് സാധിച്ചില്ലെങ്കിലും ഈ സീസണിലെ കിരിടം ചൂടുക ധോനിയും സംഘവും ആയിരിക്കുമെന്നാണ് കേസ്റ്റണ്‍ പ്രവചിക്കുന്നത്. ധോനിയുടെ നായകത്വമാണ് ചെന്നൈയ്ക്ക് മുതല്‍ കൂട്ടാകുന്നത്. ടൂര്‍ണമെന്റിലെ മികച്ച ടീം ചെന്നൈ ആണെന്നും കേസ്റ്റണ്‍ പറയുന്നു. 

ഈ സീസണിലെ ധോനിയുടെ തകര്‍പ്പന്‍ ഫോമിനെ പ്രകീര്‍ത്തിക്കുകയാണ് എല്ലാവരും. എന്നാല്‍ എനിക്കതില്‍ ഒരു അത്ഭുതവുമില്ല. അവിശ്വസനീയമായ കാര്യങ്ങള്‍ ഏത് നിമിഷവും ഗ്രൗണ്ടില്‍ നടപ്പിലാക്കാന്‍ പ്രാപ്തിയുള്ള താരമാണ് ധോനി. ഐപിഎല്‍ പോലൊരു ലീഗില്‍ അപ്രവചനീയമായത് എപ്പോള്‍ വേണമെങ്കിലും സംഭവിക്കാം. എങ്കിലും നിലവിലെ പോക്ക് അനുസരിച്ച് ചെന്നൈ തന്നെ കിരീടത്തിലേക്ക് എത്തുമെന്നാണ് തന്റെ അഭിപ്രായമെന്ന് ഗാരി കേസ്റ്റണ്‍ വ്യക്തമാക്കുന്നു. 

രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം എത്തിയ ചെന്നൈ കിരീടം ചൂടുമെന്ന് പറയുമ്പോള്‍ ഗാരിയുടെ ടീമിന് ഈ സീസണില്‍ നേരിട്ടത് ദയനീയ തോല്‍വിയാണ്. ടൂര്‍ണമെന്റില്‍ നിന്നും ആദ്യം പുറത്തായ ബാംഗ്ലൂരിന് പത്ത് മത്സരങ്ങളില്‍ ജയിക്കാനായത് മൂന്ന കളികളില്‍ മാത്രം. ആറ് പോയിന്റാണ് ബാംഗ്ലൂരിനുള്ളത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com