അവനും കാന്‍സറിനെ തോല്‍പ്പിക്കാന്‍ പോരാടുകയാണ്; ഒപ്പം നിന്ന് യുവിയും

മജ്ജ മാറ്റി വയ്ക്കല്‍ ശസ്ത്രക്രീയയ്ക്ക് വേണ്ടി ആശുപത്രിയില്‍ അ്ഡ്മിറ്റ് ആവുന്നതിന് മുന്‍പാണ് റോക്കിക്ക് യുവിയെ കാണാന്‍  അവസരം ലഭിച്ചത്
അവനും കാന്‍സറിനെ തോല്‍പ്പിക്കാന്‍ പോരാടുകയാണ്; ഒപ്പം നിന്ന് യുവിയും

ക്രിക്കറ്റിന് പുറത്തുള്ളവര്‍ക്കും പ്രചോദനമാണ് യുവരാജ് സിങ്. കൡക്കളത്തിലെ തകര്‍പ്പന്‍ പ്രകടനത്തേക്കാള്‍ ജീവിതത്തില്‍ ക്യാന്‍സറിനെ അതിജീവിച്ചെത്തിയ ഇന്നിങ്‌സാണ് അതിന് കാരണം. ഇപ്പോള്‍ പഞ്ചാബിന്റെ പ്ലേയിങ് ഇലവനില്‍ യുവിക്ക് സ്ഥാനം ലഭിക്കുന്നില്ലെന്ന പ്രശ്‌നങ്ങള്‍ നിലനില്‍ക്കുമ്പോഴും ഒരു കുട്ടിക്കൊപ്പം സമയം ചിലവിടുന്നതിന് യുവിക്ക് അതൊന്നും തടസമായില്ല. 

ക്യാന്‍സറിനെതിരെ പോരാടുന്ന ഒരു കുട്ടി ആരാധകനാണ് യുവിയെ കാണുന്നതിനായി എത്തിയത്. പതിനൊന്നു വയസുകാരനായ റോക്കിയായിരുന്നു അത്. പത്ത് വര്‍ഷമായി ബ്ലഡ് ക്യാന്‍സറിനെതിരെ പോരാടുകയാണ് റോക്കി.

മജ്ജ മാറ്റി വയ്ക്കല്‍ ശസ്ത്രക്രീയയ്ക്ക് വേണ്ടി ആശുപത്രിയില്‍ അ്ഡ്മിറ്റ് ആവുന്നതിന് മുന്‍പാണ് റോക്കിക്ക് യുവിയെ കാണാന്‍  അവസരം ലഭിച്ചത്. ഇനി ആറ് മാസത്തോളം ചികിത്സയ്ക്കായി റോക്കിക്ക് ആശുപത്രിയില്‍ കഴിയേണ്ടി വരും. റോക്കിക്ക് മുന്നില്‍ എപ്പോഴും സന്തോഷത്തോടെ നില്‍ക്കാനാണ് അവന്റെ പിതാവിനോട് യുവി ആവശ്യപ്പെട്ടത്.

തന്നെ കാണുന്നതിനായി എത്തിയ ആരാധകന് യുവി സമ്മാനങ്ങളും നല്‍കിയാണ് മടക്കിയത്.  ടീഷര്‍ട്ടിനും, തൊപ്പിക്കും ഒപ്പും സ്‌കൂള്‍ ബാഗും നല്‍കി റോക്കിയെ യുവി സന്തോഷിപ്പിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com