ദ്രാവിഡിന് കീഴില്‍ കോഹ് ലി കളിക്കാന്‍ വഴിയൊരുങ്ങുന്നു; നീക്കവുമായി ബിസിസിഐ

രാഹുല്‍-കോഹ് ലി കോമ്പിനേഷന്‍ എത്തിയാല്‍ അത് ക്ലാസായിരിക്കുമെന്ന് ഏത് ക്രിക്കറ്റ് പ്രേമിയും പറയും
ദ്രാവിഡിന് കീഴില്‍ കോഹ് ലി കളിക്കാന്‍ വഴിയൊരുങ്ങുന്നു; നീക്കവുമായി ബിസിസിഐ

രാഹുല്‍ ദ്രാവിഡ് ടീമില്‍ നിന്നും പിന്‍വാങ്ങുന്ന സമയത്തായിരുന്നു കോഹ് ലി തന്റെ സ്ഥാനം ഇന്ത്യന്‍ ടീമില്‍ ഉറപ്പിച്ചു തുടങ്ങിയത്. രാഹുല്‍-കോഹ് ലി കോമ്പിനേഷന്‍ എത്തിയാല്‍ അത് ക്ലാസായിരിക്കുമെന്ന് ഏത് ക്രിക്കറ്റ് പ്രേമിയും പറയും. അങ്ങിനെ ഇരുവരും ഒരുമിച്ചെത്തുന്നതിനുള്ള വഴിയാണ് ഇപ്പോള്‍ തെളിയുന്നത്. 

കൗണ്ടി കളിക്കാനായി പോകുന്ന കോഹ് ലിയോട് ഇംഗ്ലണ്ടിലെ ഇന്ത്യയുടെ എ ടീമിന് വേണ്ടിയും കൡക്കാനിറങ്ങാന്‍ ബിസിസിഐ നിര്‍ദേശിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇംഗ്ലണ്ടില്‍ കോഹ് ലിക്ക് കൂടുതല്‍ അവസരങ്ങള്‍ നല്‍കുന്നതിന് വേണ്ടിയാണ് ബിസിസിഐയുടെ നീക്കമെന്നാണ് സൂചന. 

ഇംഗ്ലണ്ടിലെ ഇന്ത്യന്‍ എ ടീമിന്റെ മത്സരങ്ങളുടെ ഷെഡ്യൂള്‍ ഇതിന് അനുസരിച്ച് ക്രമീകരിക്കാന്‍ ബിസിസിഐ ആവശ്യപ്പെടുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കോഹ് ലിയുടെ ബാറ്റിങ്ങും, നായകത്വവും ശരിക്കും തെളിയുന്നത് ഇംഗ്ലണ്ടിലായിരിക്കും എന്നാണ് ക്രിക്കറ്റ് വിദഗ്ധര്‍ നേരത്തെ മുതല്‍ വാദമുയര്‍ത്തിയിരുന്നത്. ഇത് കൂടി മുന്നില്‍ കണ്ടാണ് കോഹ് ലിയുടേയും ബിസിസിഐയുടേയും നീക്കം. 

ഇന്ത്യന്‍ എ ടീമിന്റെ ഇംഗ്ലണ്ട് ലയണ്‍സിന് എതിരായ നാല് ദിവസത്തെ ടെസ്റ്റ് ജൂലൈ 16ന് ആരംഭിക്കാനാണ് നിശ്ചയിച്ചിരിക്കുന്നത്. ഇന്ത്യയുടെ ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര അവസാനിക്കുന്നത് ജൂലൈ 17നും. ഇതിനാല്‍ എ ടീമിന്റെ ടെസ്റ്റ് മത്സരം ഇന്ത്യയുടെ ഏകദിന മത്സരം കഴിഞ്ഞതിന് ശേഷം ആരംഭിക്കണം എന്ന ആവശ്യം ഇംഗ്ലണ്ട്, വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡിന് മുന്‍പാകെ ബിസിസിഐ വയ്ക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com