പന്ത് ചുരണ്ടാന്‍ നിര്‍ദേശിച്ചാല്‍ ഞാനും അത് ചെയ്യും; ബന്‍ക്രോഫ്റ്റിനെ പിന്തുണച്ച് പുതിയ ഓസീസ് കോച്ച് 

ബന്‍ക്രോഫ്റ്റിന് പിന്തുണച്ച് സംസാരിച്ച ലാംഗര്‍, തന്റെ സീനിയര്‍ താരങ്ങള്‍ പന്തില്‍ കൃത്രിമം നടത്താന്‍ പറഞ്ഞാല്‍ താന്‍ അതിന് മുതിരുമായിരുന്നു എന്നും പറയുന്നു
പന്ത് ചുരണ്ടാന്‍ നിര്‍ദേശിച്ചാല്‍ ഞാനും അത് ചെയ്യും; ബന്‍ക്രോഫ്റ്റിനെ പിന്തുണച്ച് പുതിയ ഓസീസ് കോച്ച് 

മാര്‍ച്ച് 24ന് ക്രിക്കറ്റ് മൈതാനത്ത് ബന്‍ക്രോഫ്റ്റില്‍ നിന്നുമുണ്ടായ നടപടിയോടെ ഒരു കാര്യം വ്യക്തമായിരുന്നു. ഓസ്‌ട്രേലിയ ഇനി പഴയ ഓസ്‌ട്രേലിയ ആയിരിക്കില്ല. സ്വന്തം ജനതയുടെ വെറുപ്പ് ഏറ്റുവാങ്ങിയായിരുന്നു ബെന്‍ക്രോഫ്റ്റിന് സ്മിത്തിനും വാര്‍ണര്‍ക്കുമൊപ്പം കളിക്കളത്തില്‍ നിന്നും വിട്ടുനില്‍ക്കേണ്ടി വന്നത്. 

എന്നാലിപ്പോള്‍, ബന്‍ക്രോഫ്റ്റ് എങ്ങിനെ പന്ത് ചുരണ്ടലിലേക്ക് എത്തിപ്പെട്ടു എന്ന് തനിക്ക് മനസിലാക്കാന്‍ സാധിക്കുന്നുണ്ടെന്നാണ് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ കോച്ച് ജസ്റ്റിന്‍ ലാംഗര്‍ പറയുന്നത്. ബന്‍ക്രോഫ്റ്റിന് പിന്തുണച്ച് സംസാരിച്ച ലാംഗര്‍, തന്റെ സീനിയര്‍ താരങ്ങള്‍ പന്തില്‍ കൃത്രിമം നടത്താന്‍ പറഞ്ഞാല്‍ താന്‍ അതിന് മുതിരുമായിരുന്നു എന്നും പറയുന്നു. 

1993ല്‍ അഡ്‌ലെയ്ഡിലായിരുന്നു എന്റെ അരങ്ങേറ്റ ടെസ്റ്റ് മത്സരം. അലന്‍ ബോര്‍ഡറായിരുന്നു അന്ന് ഓസീസിന്റെ നായകന്‍. ബോര്‍ഡര്‍ അന്ന് എന്നോട് പന്തില്‍ കൃത്രിമം നടത്താന്‍ നിര്‍ദേശിച്ചിരുന്നു എങ്കില്‍ ഞാനത് ചെയ്യുമായിരുന്നു. കാരണം അങ്ങിനെ ചെയ്യാതിരിക്കുവാനുള്ള  ധൈര്യം എനിക്കുണ്ടാവുമായിരുന്നില്ല. 

അലന്‍ ബോര്‍ഡര്‍ എന്നോട് അ്ങ്ങിനെ ആവശ്യപ്പെടില്ല എന്നതാണ് ഇവിടെയുള്ള വ്യത്യാസം. അന്നത്തെ നായകന്റെയോ, പരിശീലകന്റേയോ ബുദ്ധിയിലേക്ക് ഇത്തരം കാര്യം വരുമായിരുന്നില്ല എന്നും ലാംഗര്‍ ചൂണ്ടിക്കാണിക്കുന്നു. 

ഓസ്‌ട്രേലിയയ്ക്ക് എട്ട് ടെസ്റ്റ് മത്സരങ്ങള്‍ മാത്രം കളിച്ചു നില്‍ക്കുകയായിരുന്നു ബന്‍ക്രോഫ്റ്റ് വിവാദ മത്സരത്തിന്റെ സമയത്ത്. ഒന്‍പത് മാസത്തേക്കാണ് ബന്‍ക്രോഫ്റ്റിന് ക്രിക്കറ്റില്‍ നിന്നും ക്രിക്കറ്റ് ഓസ്‌ട്രേലിയ വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com