രാജസ്ഥാനോടേറ്റ തോല്‍വിയെ ചൊല്ലി സെവാഗും പ്രീതി സിന്റയും തമ്മില്‍ വാക്‌പോര്; അശ്വിനെ മുന്നാമനാക്കിയത് ചോദ്യം ചെയ്ത് പ്രീതി

സെവാഗിനോട് കളിയില്‍ സ്വീകരിച്ച തന്ത്രങ്ങള്‍ എന്തെല്ലാമാണെന്നുള്ളപ്പെടെയുള്ള ചോദ്യങ്ങള്‍ പ്രീതിസിന്റെ ഉന്നയിച്ചു എന്നാണ് റിപ്പോര്‍ട്ട്
രാജസ്ഥാനോടേറ്റ തോല്‍വിയെ ചൊല്ലി സെവാഗും പ്രീതി സിന്റയും തമ്മില്‍ വാക്‌പോര്; അശ്വിനെ മുന്നാമനാക്കിയത് ചോദ്യം ചെയ്ത് പ്രീതി

മുംബൈ: രാജസ്ഥാന്‍ റോയല്‍സ് ഉയര്‍ത്തിയ 158 റണ്‍സ് പിന്തുടരുന്നതിലേറ്റ പരാജയത്തില്‍ ടീം മെന്ററായ വീരേന്ദര്‍ സെവാഗില്‍ നിന്നും പ്രീതിസിന്റ വിശദീകരണം തേടിയതായി റിപ്പോര്‍ട്ട്. രാജസ്ഥാനോട് തോല്‍വി നേരിട്ടതിന് ശേഷം കളിക്കാര്‍ ഡ്രസിങ് റൂമിലേക്ക് മടങ്ങുമ്പോള്‍ തന്നെ സെവാഗിനോട് കളിയില്‍ സ്വീകരിച്ച തന്ത്രങ്ങള്‍ എന്തെല്ലാമാണെന്നുള്ളപ്പെടെയുള്ള ചോദ്യങ്ങള്‍ പ്രീതിസിന്റെ ഉന്നയിച്ചു എന്നാണ് റിപ്പോര്‍ട്ട്. 

രാജസ്ഥാനെതിരായ മത്സരത്തില്‍ അശ്വിന്‍ മൂന്നാമനായി ഇറങ്ങിയിരുന്നു. കരുണ്‍ നായര്‍, മനോജ് തിവാരി എന്നീ ബാറ്റ്‌സ്മാന്‍മാരെ പിന്തള്ളി അശ്വിന്‍ മൂന്നാമനായി ക്രീസിലേക്കെത്തുകയായിരുന്നു. എന്നാല്‍ രണ്ട് ബോളുകള്‍ മാത്രം നേരിട്ട അശ്വിനെ ഗൗതം റണ്‍സ് എടുക്കാന്‍ അനുവദിക്കാതെ പവലിയനിലേക്ക് മടക്കുകയായിരുന്നു. മൂന്നാമനായി ഇറങ്ങാന്‍ അശ്വിന്‍ എടുത്ത തീരുമാനത്തെ പ്രിതിസിന്റ ചോദ്യം ചെയ്തതായാണ് മിറര്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്.

പ്രിതിസിന്റയുടെ വാദങ്ങള്‍ക്ക് ആദ്യം ക്ഷമയോടെ മറുപടി നല്‍കിയെങ്കിലും വീണ്ടും സെവാഗിനെ കുറ്റപ്പെടുത്തുന്ന പ്രതികരണം പ്രീതിയുടെ ഭാഗത്ത് നിന്നും ഉണ്ടായതോടെ സെവാഗ് രൂക്ഷമായി പ്രതികരിച്ചു. പ്ലേയിങ് ഇലവനില്‍ തീര്‍ത്ത അനാവശ്യ അഴിച്ചു പണികളെ ചോദ്യം ചെയ്ത പ്രിതിസിന്റയ്ക്ക് മുന്നില്‍ സെവാഗ് ഇതിനുള്ള കാരണങ്ങള്‍ നിരത്താന്‍ ശ്രമിച്ചു. 

ഇത് ആദ്യമായല്ല തന്റെ ജോലിയില്‍ കൈകടത്തുന്ന പ്രിതിസിന്റയ്‌ക്കെതിരെ സെവാഗ് നിലപാടെടുക്കുന്നത്. പ്രീതിയ്ക്ക കടിഞ്ഞാന്‍ ഇടാന്‍ ടീമിന്റെ സഹ ഉടമകളോട് സെവാഗ് നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇപ്പോഴുണ്ടായിരിക്കുന്ന സംഭവത്തോട് പ്രതികരിക്കാന്‍ സെവാഗ് തയ്യാറായില്ല. കളിക്കാരുടെ ശ്രദ്ധ മറ്റ് കാര്യങ്ങളിലേക്ക് തിരിയാതിരിക്കാന്‍ വേണ്ടിയാണ് സെവാഗ് പരസ്യ പ്രതികരണങ്ങളില്‍ നിന്നും വിട്ടുനില്‍ക്കുന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com