അവസാന പ്രതീക്ഷയുമായി നില്‍ക്കെ ബാംഗ്ലൂരിന് പ്രഹരം കോഹ് ലിയിലൂടെ; ഡിവില്ലിയേഴ്‌സ് ടീമിനെ നയിച്ചേക്കും

പരാജയപ്പെട്ടാല്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിന്റെ പതിനൊന്നാം സീസണിലെ സാധ്യതകള്‍ പൂര്‍ണമായും അടയുന്ന മത്സരമാണ് ഡല്‍ഹിക്കെതിരെ ഫിറോസ് ഷാ കോട്‌ലയില്‍ ഇന്ന് നടക്കുന്നത്
അവസാന പ്രതീക്ഷയുമായി നില്‍ക്കെ ബാംഗ്ലൂരിന് പ്രഹരം കോഹ് ലിയിലൂടെ; ഡിവില്ലിയേഴ്‌സ് ടീമിനെ നയിച്ചേക്കും

പരാജയപ്പെട്ടാല്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിന്റെ പതിനൊന്നാം സീസണിലെ സാധ്യതകള്‍ പൂര്‍ണമായും അടയുന്ന മത്സരമാണ് ഡല്‍ഹിക്കെതിരെ ഫിറോസ് ഷാ കോട്‌ലയില്‍ ഇന്ന് നടക്കുന്നത്. പക്ഷേ മത്സരത്തിന് ഇറങ്ങും മുന്‍പ് ബാംഗ്ലൂര്‍ ആരാധകര്‍ക്ക് നിരാശ നല്‍കുന്ന റിപ്പോര്‍ട്ടാണ് പുറത്തു വരുന്നത്. 

നിര്‍ണായക മത്സരത്തില്‍ നായകന്‍ വിരാട് കോഹ് ലി കളിച്ചേക്കില്ല. ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്നാണ് കോഹ് ലി വിട്ടു നില്‍ക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. മത്സരത്തിന്റെ തലേന്നുള്ള പരിശീലനത്തിലും കോഹ് ലി പങ്കെടുത്തിട്ടില്ല. 

മത്സരത്തിന് മുന്‍പ് പൂര്‍ണ ആരോഗ്യത്തിലേക്ക് കോഹ് ലിക്ക് മടങ്ങി എത്താന്‍ സാധിച്ചില്ല എങ്കില്‍ എബി ഡിവില്ലിയേഴ്‌സായിരുന്നും ബാംഗ്ലൂരിനെ നയിക്കുക. ഇത് ആദ്യമായിട്ടാണ് ബാംഗ്ലൂരിനെ നയിക്കാന്‍ മുന്‍ ദക്ഷിണാഫ്രിക്കന്‍ നായകന് മുന്നില്‍ അവസരം വരുന്നത്. പോയിന്റ് ടേബിളില്‍ നിലവില്‍ ഏഴാം സ്ഥാനത്തുള്ള ബാംഗ്ലൂരിന് കോഹ് ലിയുടെ അഭാവം കനത്ത തിരിച്ചടിയായിരിക്കും നല്‍കുക. 

മികച്ച ബാറ്റ്‌സ്മാന്‍മാരുടെ നിര തന്നെ ഉണ്ടെങ്കിലും ബാറ്റിങ്ങില്‍ ടീമിനെ മുന്നില്‍ നിന്നും നയിക്കുന്നത് കോഹ് ലിയാണ്. 10 മത്സരങ്ങളില്‍ നിന്നും 396 റണ്‍സാണ് കോഹ് ലി ഇതുവരെ സ്‌കോര്‍ ചെയ്തിരിക്കുന്നത്. എട്ട് മത്സരങ്ങളില്‍ നിന്നും 286 റണ്‍സ് സ്‌കോര്‍ ചെയ്ത് ഡിവില്ലിയേഴ്‌സ് പിന്നാലെയുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com