കോഹ് ലിയുടെ ലൈവ് ഫ്രീകിക്ക്; കാല്‍ തെന്നി വീഴുന്നതും ലൈവ്

കഴിഞ്ഞ ദിവസം ഇന്ത്യന്‍ നായകന്‍ ഫേസ്ബുക്ക് ലൈവില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. അഭിഷ് മാത്യുവിന് ഒപ്പമുള്ള ലൈവില്‍ അവര്‍ ഫുട്‌ബോള്‍ കളിക്കാനുമിറങ്ങി
കോഹ് ലിയുടെ ലൈവ് ഫ്രീകിക്ക്; കാല്‍ തെന്നി വീഴുന്നതും ലൈവ്

ഏത് കൊലകൊമ്പനും ചില സമയം ചുവടുകള്‍ പിഴയ്ക്കാം. ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകനും അതുപോലൊന്ന് പിഴച്ചു. ക്രിക്കറ്റ് കളിച്ചപ്പോഴായിരുന്നില്ല. ഫുട്‌ബോളിലായിരുന്നു ആ ചുവടു പിഴച്ചില്‍. 

കഴിഞ്ഞ ദിവസം ഇന്ത്യന്‍ നായകന്‍ ഫേസ്ബുക്ക് ലൈവില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. അഭിഷ് മാത്യുവിന് ഒപ്പമുള്ള ലൈവില്‍ അവര്‍ ഫുട്‌ബോള്‍ കളിക്കാനുമിറങ്ങി. ഒടുവില്‍ കോഹ് ലി ഫ്രീ കിക്ക് എടുക്കാന്‍ ഒരുങ്ങുമ്പോഴാണ് ചുവടു പിഴച്ചത്. 

ആദ്യ രണ്ട് തവണയും എടുത്ത കിക്ക് നേരിയ വ്യത്യാസത്തില്‍ ഗോള്‍ പോസ്റ്റായ ബക്കറ്റില്‍ നിന്നും അകന്നു പോയി. മൂന്നാമത്തെ കിക്ക് തൊടുത്തതും കാല് തെന്നി കോഹ് ലി വീണു. ഇത്ര ക്യൂട്ടായി വീഴുമോ? വീണതിന് ശേഷമുള്ള എക്‌സ്പ്രഷന്‍ എത്ര ക്യൂട്ടാണ് എന്നെല്ലാമാണ് കോഹ് ലിയുടെ ആരാധകര്‍ ഇപ്പോള്‍ പറയുന്നത്.

 

A post shared by Sara (@virushka_folyf) on

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com