ലിവര്‍പൂള്‍ വിടുന്നതിനെ കുറിച്ച് സല പറയുന്നു; ഇതൊരു തുടക്കം മാത്രമാണെന്ന മുന്നറിയിപ്പും 

ഗോള്‍ വേട്ടയില്‍ വിട്ടുവീഴ്ചയില്ലാതെ മുന്നേറുന്ന സലയെ റയലും ബാഴ്‌സയും ഉള്‍പ്പെടെയുള്ള ക്ലബുകള്‍ ലക്ഷ്യം വെച്ചിട്ടുണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു
ലിവര്‍പൂള്‍ വിടുന്നതിനെ കുറിച്ച് സല പറയുന്നു; ഇതൊരു തുടക്കം മാത്രമാണെന്ന മുന്നറിയിപ്പും 

വരുന്ന ട്രാന്‍സ്ഫര്‍ വിപണിയില്‍ ഏവരുടേയും പ്രധാന ശ്രദ്ധ മുഹമ്മദ് സലയിലേക്കാണ്. ഗോള്‍ വേട്ടയില്‍ വിട്ടുവീഴ്ചയില്ലാതെ മുന്നേറുന്ന സലയെ റയലും ബാഴ്‌സയും ഉള്‍പ്പെടെയുള്ള ക്ലബുകള്‍ ലക്ഷ്യം വെച്ചിട്ടുണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇപ്പോള്‍ തന്റെ ട്രാന്‍സ്ഫറിനെ കുറിച്ച് സല തന്നെ പ്രതികരിക്കുകയാണ്.

ക്ലബ് മാറ്റത്തെ കുറിച്ച് ഇപ്പോള്‍ ആലോചിക്കുന്നില്ലെന്നാണ് ലിവര്‍പൂള്‍ ആരാധകരെ ആശ്വസിപ്പിച്ചു കൊണ്ട് സല പറയുന്നത്. ഈ സീസണില്‍ കണ്ട ലിവര്‍പൂള്‍ ഒരു തുടക്കം മാത്രമാണ്. താനും സഹതാരങ്ങളും തയ്യാറായി കഴിഞ്ഞു. ചാമ്പ്യന്‍സ് ലീഗില്‍ റയലിനെ തോല്‍പ്പിച്ച് കിരീടത്തിലേക്ക് ഞങ്ങളെത്തുമെന്നും സല പറയുന്നു. 

അടുത്ത സീസണിലും ലിവര്‍പൂളില്‍ തന്നെ തുടരും. ആന്‍ഫീല്‍ഡില്‍ ഞാന്‍ സന്തുഷ്ടനാണ്. ലീവര്‍പൂളിനൊപ്പം കൂടുതല്‍ ജയങ്ങള്‍ക്ക് വേണ്ടിയാണ് കാത്തിരിക്കുന്നത്. ഇത് ഒരു തുടക്കം മാത്രമാണെന്നും സല ഓര്‍മപ്പെടുത്തുന്നു. ലിവര്‍പൂളില്‍ എത്തിയതിന് ശേഷം 43 തവണയാണ് സല വലകുലുക്കിയിരിക്കുന്നത്. 

പ്രീമിയര്‍ ലീഗ് പ്ലേയര്‍ ഓഫ് ദി ഇയര്‍ ഉള്‍പ്പെടെയുള്ള വ്യക്തിഗത നേട്ടങ്ങളും സല നേടിയെടുത്തു കഴിഞ്ഞു. ലിവര്‍പൂളിനെ ചാമ്പ്യന്‍സ് ലീഗ് സെമിയില്‍ എത്തിക്കുന്നതിന് നിര്‍ണായക ഘടകമായത് സലയുടെ വല കുലുക്കുന്നതിനുള്ള മികവായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com