ഞങ്ങള്‍ പൊരുതിക്കൊണ്ടേയിരിക്കും, നിശബ്ദമായി പോകില്ലെന്ന് ഡിവില്ലിയേഴ്‌സ് 

മറ്റ് ടീമുകളുടെ പ്രകടനത്തെ ആശ്രയിച്ചാണ് പ്ലേഓഫ് പ്രതീക്ഷകള്‍ എങ്കിലും ഞങ്ങള്‍ നിശബ്ദമായി പോകില്ല എന്നാണ് എബി ഡിവില്ലിയേഴ്‌സ പറയുന്നത്
ഞങ്ങള്‍ പൊരുതിക്കൊണ്ടേയിരിക്കും, നിശബ്ദമായി പോകില്ലെന്ന് ഡിവില്ലിയേഴ്‌സ് 

പഞ്ചാബിനെതിരെ പത്ത് വിക്കറ്റ് ജയം നേടി പാതിയടഞ്ഞു നിന്നിരുന്ന പ്ലേ ഓഫ് സാധ്യതകള്‍ക്ക് ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് പുതുജീവന്‍ നല്‍കുകയായിരുന്നു. മറ്റ് ടീമുകളുടെ പ്രകടനത്തെ ആശ്രയിച്ചാണ് പ്ലേഓഫ് പ്രതീക്ഷകള്‍ എങ്കിലും ഞങ്ങള്‍ നിശബ്ദമായി പോകില്ല എന്നാണ് എബി ഡിവില്ലിയേഴ്‌സ പറയുന്നത്. 

കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരായ ജയം പെര്‍ഫക്ട് എന്നായിരുന്നു ടൈംസ് ഓഫ് ഇന്ത്യയിലെഴുതിയ കോളത്തില്‍ ഡിവില്ലിയേഴ്‌സ് എഴുതിയത്. കഴിഞ്ഞ കുറേ ആഴ്ചകളില്‍ ഞങ്ങള്‍ക്ക് അനുകൂലമായി ഒന്നും സംഭവിക്കുന്നില്ല എന്ന തോന്നലായിരുന്നു ടീമിനുള്ളില്‍. എന്നാലിപ്പോള്‍ എല്ലാം ഞങ്ങള്‍ക്ക് എതിരായി പോകില്ല എന്ന തോന്നലാണ് ടീമിലേക്ക് എത്തിയിരിക്കുന്നതെന്നും ഡിവില്ലിയേഴ്‌സ് പറയുന്നു. 

മുംബൈ ഇന്ത്യന്‍സിനൊപ്പം പത്ത് പോയിന്റോടെ പോയിന്റ് ടേബിളില്‍ ഏഴാം സ്ഥാനത്താണ് ബാംഗ്ലൂര്‍. ഇനിയുള്ള രണ്ട് മത്സരങ്ങളും ജയിക്കണം എന്നതിന് പുറമെ മറ്റ് ടീമുകളുടെ ജയങ്ങളും ആശ്രയിച്ചാണ് ബാംഗ്ലൂരിന്റെ പ്ലേഓഫ് സാധ്യതകള്‍. 

തെറ്റുകള്‍ക്ക് ഞങ്ങള്‍ക്കിടയില്‍ ഇപ്പോള്‍ സ്ഥാനമില്ല. രണ്ട് എണ്ണമാണ് മുന്നിലുള്ളത്. ഞങ്ങള്‍ പൊരുതുകയാണ്.രാജസ്ഥാനെ നേരിടാനും, ഹൈദരാബാദിനെ നേരിടാനും ഞങ്ങള്‍ക്ക ഒരുപാട് ചെയ്യാനുണ്ടെന്നവും ഡിവില്ലിയേഴ്‌സ് പറയുന്നു. ഞങ്ങളുടെ ബൗളേഴ്‌സ് രൂക്ഷ വിമര്‍ശനമാണ് നേരിട്ടിരുന്നത്. എന്നാല്‍ ലൈനും ലെങ്തും വീണ്ടെടുത്ത് മികവിലേക്കെത്താന്‍ അവര്‍ക്ക് സാധിച്ചു. 

ഉമേഷ് യാദവ് മികച്ച രീതിയില്‍ പന്തെറിയുന്നതിനൊപ്പം ഫീല്‍ഡര്‍മാരും ബാറ്റ്‌സ്മാനില്‍ സമ്മര്‍ദ്ദം ചെലുത്തുന്നു. മൂന്ന് റണ്‍ ഔട്ടുകളോടെയാണ് പഞ്ചാബിനെ 88 റണ്‍സിന് പുറത്താക്കിയതെന്നതും ഡിവില്ലിയേഴ്‌സ് ചൂണ്ടിക്കാണിക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com