ഫോഗോട്ട് സഹോദരിമാര്‍ക്ക് അച്ചടക്കമില്ല; അവര്‍ വീട്ടിലിരുന്ന് ആസ്വദിക്കട്ടേയെന്ന് റെസ്ലിങ് ഫെഡറേഷന്‍

ഗീതയ്ക്കും ബബിതയ്ക്കും ഒപ്പം ഇവരുടെ സഹോദരങ്ങളായ ഋതു, സംഗീത എന്നിവരേയും നാഷണല്‍ ക്യാമ്പില്‍ നിന്നും പുറത്താക്കിയിട്ടുണ്ട്
ഫോഗോട്ട് സഹോദരിമാര്‍ക്ക് അച്ചടക്കമില്ല; അവര്‍ വീട്ടിലിരുന്ന് ആസ്വദിക്കട്ടേയെന്ന് റെസ്ലിങ് ഫെഡറേഷന്‍

ഗുരുതര അച്ചടക്ക ലംഘനത്തിന്റെ പേരില്‍ റെസഌങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയില്‍ നിന്നും നടപടി നേരിട്ട് ഫോഗട്ട് സഹോദരങ്ങള്‍. അച്ചടക്ക നടപടിയുടെ പേരില്‍ ഇന്ത്യയുടെ കോമണ്‍വെല്‍ത്ത് ഗെയിംസ് മെഡല്‍ ജേതാക്കളായ ഗീതാ ഫോഗട്ടിനേയും ബബിത ഫോഗട്ടിനേയും ദേശീയ ക്യാമ്പില്‍ നിന്നും പുറത്താക്കി. 

ക്യാമ്പിന് എത്താത്തതിന്റെ കാരണം ഇവര്‍ വ്യക്തമാക്കിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഫെഡറേഷന്റെ നടപടി. ഗീതയ്ക്കും ബബിതയ്ക്കും ഒപ്പം ഇവരുടെ സഹോദരങ്ങളായ ഋതു, സംഗീത എന്നിവരേയും നാഷണല്‍ ക്യാമ്പില്‍ നിന്നും പുറത്താക്കിയിട്ടുണ്ട്. 

ദേശീയ ക്യാമ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ട താരങ്ങള്‍ മൂന്ന് ദിവസത്തിനുള്ളില്‍ ക്യാമ്പില്‍ നേരിട്ടെത്തി റിപ്പോര്‍ട്ട് ചെയ്യണമെന്നായിരുന്നു നിര്‍ദേശം. ഇതിന് അവര്‍ക്ക് ബുദ്ധിമുട്ടുണ്ടെങ്കില്‍ പരിശീലകരെ ഈ വിവരം അറിയിക്കണം എന്നും നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഗീതയും ബബിതയും ഉള്‍പ്പെടെ 13 താരങ്ങള്‍ അതിന് തയ്യാറായില്ല. അവരുമായി ബന്ധപ്പെടാനും സാധിച്ചില്ലെന്നാണ് ഫെഡറേഷന്റെ വിശദീകരണം. 

ഇതിനെ അച്ചടക്ക ലംഘനമായിട്ടാണ് കാണുന്നതെന്നും, അവര്‍ വീട്ടിലിരുന്ന് ആസ്വദിക്കട്ടേ എന്നുമാണ് റെസ്ലിങ് ഫെഡറേഷന്‍ പ്രസിഡന്റെ ബ്രിജി ഭൂഷന്റെ പ്രതികരണം. നാഷണല്‍ ക്യാമ്പില്‍ പങ്കെടുക്കുന്നതിനുള്ള വിലക്കോടെ ഏഷ്യന്‍ ഗെയിംസിന്റെ ട്രയലില്‍ പങ്കെടുക്കുന്നതിനുള്ള അവസരവും താരങ്ങള്‍ക്ക് നഷ്ടമാകും. ഈ വര്‍ഷം ഓഗസ്റ്റ്-സെപ്തംബര്‍ മാസത്തിലാണ് ഏഷ്യന്‍ ഗെയിംസ് നടക്കുക. 

തൃപ്തികരമായ മറുപടിയുമായി താരങ്ങള്‍ എത്തിയാല്‍ നാഷണല്‍ ക്യാമ്പില്‍ പങ്കെടുക്കുന്നത് ഒന്നുകൂടി പരിഗണിക്കാമെന്നും ഫെഡറേഷന്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ പരിക്കിനെ തുടര്‍ന്നാണ് ക്യാമ്പില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ സാധിക്കാതിരുന്നതെന്നും ഫെഡറേഷന്റെ ഭാഗത്ത് നിന്നും വിശദീകരണം ചോദിച്ചുള്ള നടപടികള്‍ ഒന്നും ഉണ്ടായിട്ടില്ലെന്നും ബബിത പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com