അന്ന് വിജയ ഗോള്‍ നേടിയ താരത്തേയും ഒഴിവാക്കി; ആരാധകരെ ഞെട്ടിച്ച് ലോക കപ്പ് ടീമിനെ പ്രഖ്യാപിച്ച് പോര്‍ച്ചുഗല്‍

എഡര്‍ ഉള്‍പ്പെടെ യൂറോ കപ്പ് കളിച്ച പോര്‍ച്ചുഗല്‍ ടീമില്‍ ഉള്‍പ്പെട്ട പത്ത് പേര്‍ക്ക് നേരെയാണ് സാന്റോസ് മുഖം തിരിച്ചത്
അന്ന് വിജയ ഗോള്‍ നേടിയ താരത്തേയും ഒഴിവാക്കി; ആരാധകരെ ഞെട്ടിച്ച് ലോക കപ്പ് ടീമിനെ പ്രഖ്യാപിച്ച് പോര്‍ച്ചുഗല്‍

ലോക ഫുട്‌ബോള്‍ കിരീടം സ്വന്തമാക്കാന്‍ റഷ്യയിലേക്കയക്കുന്ന ടീമിനെ പ്രഖ്യാപിച്ച് പോര്‍ച്ചുഗല്‍. ആരാധകെ കുറച്ചൊന്ന് ഞെട്ടിച്ചാണ് ഫെര്‍നാന്‍ഡോ സാന്റോസ് തന്റെ ടീമിനെ പ്രഖ്യാപിച്ചിരിക്കുന്നത്. 2016ലെ യൂറോ കപ്പില്‍ മുത്തമിട്ട പോര്‍ച്ചുഗല്‍ ടീമില്‍ ഉണ്ടായിരുന്ന സ്റ്റാര്‍ താരങ്ങളെ ഒഴിവാക്കിയാണ് സാന്റോസ് കിരീടത്തിലേക്ക കുതിക്കാന്‍ ടീമിന് പുതിയ രൂപം നല്‍കി തന്ത്രങ്ങളുമായി എത്തുന്നത്. 

യൂറോ കപ്പില്‍ പോര്‍ച്ചുഗലിന് വേണ്ടി വിജയ ഗോള്‍ നേടിയ എഡറിന് വരെ 23 അംഗ ടീമില്‍ സ്ഥാനം കണ്ടെത്താനായില്ല. എഡര്‍ ഉള്‍പ്പെടെ യൂറോ കപ്പ് കളിച്ച പോര്‍ച്ചുഗല്‍ ടീമില്‍ ഉള്‍പ്പെട്ട പത്ത് പേര്‍ക്ക് നേരെയാണ് സാന്റോസ് മുഖം തിരിച്ചത്. 

മുന്നേറ്റ നിരക്കാരന്‍ നാനി, പ്രതിരോധ നിരയിലെ ശക്തിയായിരുന്ന എലിസ്യു, മധ്യനിരയിലെ ആേ്രന്ദ ഗോമസ്, റെനാറ്റോ സാഞ്ചസ് എന്നിവരാണ് എഡറിനൊപ്പം ലോക കപ്പ് ടീമില്‍ സ്ഥാനം കണ്ടെത്താനാവാതെ പോയ മറ്റ് ചിലര്‍. 

പോര്‍ച്ചുഗലിന്റെ എക്കാലത്തേയും മികച്ച ഗോള്‍ സ്‌കോറര്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോ നയിക്കുന്ന പോര്‍ച്ചുഗല്‍ ഗ്രൂപ്പ് ഘട്ടത്തില്‍ സ്‌പെയിന്‍, മൊറോകോ, ഇറാന്‍ എന്നീ ടീമുകളെയാണ് നേരിടുക. ക്രിസ്റ്റിയാനോയ്‌ക്കൊപ്പം ഗോള്‍കീപ്പര്‍ റൂയി പാട്രിസിയോ, സെന്‍ട്രല്‍ ഡിഫന്റര്‍ പൊസിഷനില്‍ പെപ്പെ, ബ്രൂണോ ആല്‍വ്‌സ്, വില്യം കാര്‍വാലോ, റികാര്‍ഡോ ക്വരെസ്മാ എന്നിവരും സാന്റോസിന്റെ ലിസ്റ്റില്‍ ഇടം പിടിച്ചിട്ടുണ്ട്. 

യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പ് ജയിക്കാനും, പോര്‍ച്ചുഗലിന് ലോക കപ്പ് യോഗ്യത നേടിത്തരാനും വേണ്ടി പ്രയത്‌നിച്ച താരങ്ങളെ ഒഴിവാക്കേണ്ടി വന്നത് തന്നേയും വേദനിപ്പിക്കുന്നതാണെന്നായിരുന്നു സാന്റോസിന്റെ വാക്കുകള്‍. എന്നാല്‍ എല്ലാവരേയും തൃപ്തിപ്പെടുത്തി ടീമിനെ പ്രഖ്യാപിക്കുക എന്നത് സാധ്യമല്ലെന്നും പോര്‍ച്ചുഗല്‍ കോച്ച് ചൂണ്ടിക്കാണിക്കുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com