ഐപിഎല്‍ കാണാന്‍ സ്ത്രീകളോട് മല്ലിടണം എന്ന കഥ ഇനി പറയരുത്; സിരിയല്‍ അല്ല സ്ത്രീകള്‍ക്ക് താത്പര്യം

ടെലിവിഷന്‍ സീരിയല്‍ കാണുന്ന സ്ത്രീകളോട് മല്ലിട്ട് വേണം വീട്ടില്‍ ഐപിഎല്‍ കാണാനെന്ന രീതിയിലെ കമന്റുകള്‍ ഐപിഎല്‍ സീസണുകള്‍ കേള്‍ക്കുക പതിവാണ്
ഐപിഎല്‍ കാണാന്‍ സ്ത്രീകളോട് മല്ലിടണം എന്ന കഥ ഇനി പറയരുത്; സിരിയല്‍ അല്ല സ്ത്രീകള്‍ക്ക് താത്പര്യം

ടെലിവിഷന്‍ സീരിയല്‍ കാണുന്ന സ്ത്രീകളോട് മല്ലിട്ട് വേണം വീട്ടില്‍ ഐപിഎല്‍ കാണാനെന്ന രീതിയിലെ കമന്റുകള്‍ ഐപിഎല്‍ സീസണുകള്‍ കേള്‍ക്കുക പതിവാണ്. എന്നാല്‍ കണക്കുകള്‍ ഈ കമന്റുകളെ തള്ളുന്നവയാണ്. ഐപിഎല്‍ കാണുന്നതിന് സ്ത്രീകള്‍ക്ക് ഇടയില്‍ താത്പര്യം കൂടിയിട്ടുണ്ടെന്ന് വ്യക്തമാക്കുന്ന കണക്കുകളാണ് പുറത്തു വരുന്നത്. 

ഐപിഎല്ലിന്റെ ആദ്യ നാല് ആഴ്ചകളിലെ വ്യൂവര്‍ഷിപ്പ് കണക്കില്‍ കളി കാണുന്ന സ്ത്രീകളുടെ ശതമാനം 18 ശതമാനം കൂടിയിട്ടുണ്ടെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ട്. 2017ല്‍ ഐപിഎല്‍ ലൈവ് വയ്ക്കുന്ന സ്ത്രീകളുടെ എണ്ണം 606 മില്യണ്‍ ആയിരുന്നു എങ്കില്‍ ഈ സീസണില്‍ അത് 714 മില്യണിലേക്ക് എത്തിയിട്ടുണ്ടെന്നാണ് കണക്ക്. 

ഈ വര്‍ഷം ഐപിഎല്‍ കണ്ട പ്രേക്ഷകരില്‍ 40 ശതമാനത്തോളം സ്ത്രീകള്‍ വരും. ഐപിഎല്‍ ലൈവ് ടെലികാസ്റ്റ് കാണുന്നതിനായി സ്ത്രീകള്‍ ചിലവിട്ട ആവറേജ് സമയം കഴിഞ്ഞ സീസണില്‍ 31.07 മിനുറ്റ് ആയിരുന്നു എങ്കില്‍ ഇപ്പോഴത് 33.09 മിനുറ്റിലേക്ക് എത്തി. 

ഐപിഎല്ലിന് സ്ത്രീ പ്രേക്ഷകര്‍ കൂടുതല്‍ മഹാരാഷ്ട്ര, ആന്ധ്രാ, തെലുങ്കാന, കര്‍ണാടക എന്നിവടങ്ങളിലാണ്. നഗരങ്ങളിലാണ് ഐപിഎല്ലിന് സ്ത്രീ ആരാധകര്‍ കൂടുതലുള്ളത്. ഐപിഎല്ലിലെ സ്ത്രീ പ്രേക്ഷകരില്‍ 59 ശതമാനവും നഗരങ്ങളില്‍ നിന്നാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com