ഡിവില്ലിയേഴ്‌സ്- മോയിന്‍ കരുത്തില്‍ ഹൈദരാബാദ് വീണു; പ്ലേ ഓഫ് സാധ്യതകള്‍ നിലനിര്‍ത്തി ബാംഗ്ലൂര്‍

ബാംഗ്ലൂരിന്റെ 218 എന്ന കൂറ്റന്‍ സ്‌കോര്‍ പിന്തുടര്‍ന്ന ഹൈദരാബാദ് മികച്ച കളി പുറത്തെടുത്തെങ്കിലും അവസാനം പതറുകയായിരുന്നു
ഡിവില്ലിയേഴ്‌സ്- മോയിന്‍ കരുത്തില്‍ ഹൈദരാബാദ് വീണു; പ്ലേ ഓഫ് സാധ്യതകള്‍ നിലനിര്‍ത്തി ബാംഗ്ലൂര്‍

ബി ഡിവില്ലിയേഴ്‌സിന്റേയും(69) മോയിന്‍ അലിയുടേയും (65) മികവില്‍ ബാഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ വീഴ്ത്തി. 14 റണ്‍സിനാണ് റാങ്ക് പട്ടികയില്‍ ഒന്നാം സ്ഥാനത്തു നില്‍ക്കുന്ന സണ്‍റൈസേഴ്‌സിനെ പരാജയപ്പെടുത്തിയത്. ബാംഗ്ലൂരിന്റെ 218 എന്ന കൂറ്റന്‍ സ്‌കോര്‍ പിന്തുടര്‍ന്ന ഹൈദരാബാദ് മികച്ച കളി പുറത്തെടുത്തെങ്കിലും അവസാനം പതറുകയായിരുന്നു.

ഹൈദരാബാദിന് വേണ്ടി തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത കെയിന്‍ വില്ല്യംസണും പാണ്ടെയും കൂടി ടീമിനെ കരയടുപ്പിക്കാന്‍ ശ്രമിച്ചെങ്കിലും വിജയത്തിലെത്തിക്കാനായില്ല. 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 204 റണ്‍സ് എടുക്കാനെ സാധിച്ചൊള്ളൂ. മോയിന്‍ അലി-എബി ഡി വില്ലിയേഴ്‌സ് കൂട്ടുകെട്ടാണ് ബാംഗ്ലൂരുവിനെ മികച്ച സ്‌കോറില്‍ എത്തിച്ചത്. ഓപ്പണര്‍മാരായ പാര്‍ഥ്വീവ് പട്ടേലും വിരാട് കോഹ് ലിയും പുറത്തായ ശേഷം എത്തിയ ഇരുവരും ചേര്‍ന്ന് ബെംഗളൂരുവിനെ കരകയറ്റുകയായിരുന്നു.

ഇതോടെ പ്ലേ ഓഫ് സാധ്യതകള്‍ സജീവമാക്കിയിരിക്കുകയാണ് ബാഗ്ലൂര്‍. രാജസ്ഥാനെതിരെയാണ് ബാഗ്ലൂരിന്റെ അവസാന മത്സരം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com