കൊഹ് ലി പ്പട പ്ലേ ഓഫ് കാണാതെ പുറത്ത്; ബാംഗ്ലൂരിനെ തകര്‍ത്ത് രാജസ്ഥാന്‍

ബാംഗ്ലൂര്‍ പ്ലേ ഓഫ് കാണാതെ പുറത്ത് - രാജാസ്ഥാന്‍ പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനത്ത് - നാലുവിക്കറ്റെടുത്ത ശ്രേയസ് ഗോപാലാണ് വിജയശില്‍പ്പി 
കൊഹ് ലി പ്പട പ്ലേ ഓഫ് കാണാതെ പുറത്ത്; ബാംഗ്ലൂരിനെ തകര്‍ത്ത് രാജസ്ഥാന്‍

ജയ്പ്പൂര്‍: ഐ.പി.എല്ലില്‍ നിന്നും ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് പ്ലേ ഓഫ് കാണാതെ പുറത്ത്. നിര്‍ണായക മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനോട്  30 റണ്‍സിന് പരാജയപ്പെട്ടതോടെയാണ് ബാംഗ്ലൂരിന്റെ വഴിയടഞ്ഞത്. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സെടുത്തപ്പോള്‍ 19.2 ഓവറില്‍134 റണ്‍സെടുക്കാനേ ബാംഗ്ലൂരിന് കഴിഞ്ഞുള്ളു

നാല് ഓവറില്‍ 16 റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റെടുത്ത ശ്രേയസ് ഗോപാലാണ് ബാംഗ്ലൂരിനെ തകര്‍ത്തത്. 53 റണ്‍സെടുത്ത് ഡിവില്ലിയേഴ്‌സും 33 റണ്‍സെടുത്ത പാര്‍ത്ഥിവ് പട്ടേലും മാത്രമാണ് ബാംഗ്ലൂര്‍ നിരയില്‍ തിളങ്ങിയുള്ളൂ. തുടക്കത്തിലെ നായകന്‍ കൊഹ്ലിയെ (നാല) നഷ്ടമായെങ്കിലും രണ്ടാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന പാര്‍ത്ഥിവ് ഡിവില്ലിയേഴ്‌സ് സഖ്യം ബാംഗ്ലൂരുന് വിജയപ്രതീക്ഷ നല്‍കിയിരുന്നു.

നേരത്തെ, 80 റണ്‍സെടുത്ത് പുറത്താകാതെ നിന്ന രാഹുല്‍ ത്രിപാദിയുടെ ബാറ്റിംഗ് കരുത്തിലാണ് രാജസ്ഥാന്‍ ഭേദപ്പെട്ട സ്‌കോറിലെത്തിയത്. നായകന്‍ അജിങ്ക്യ രഹാനെ 33 റണ്‍സെടുത്തപ്പോള്‍ ഹെന്റിച്ച് ക്ലാസന്‍ 32 റണ്‍സുമായി രാജസ്ഥാന്‍ നിരയില്‍ തിളങ്ങി. മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ അകൗണ്ട് തുറക്കാതെ ആര്‍ച്ചര്‍ മടങ്ങിയെങ്കിലും രണ്ടാം വിക്കറ്റില്‍ ഒത്തു ചേര്‍ന്ന ത്രിപാദിരഹാനെ സഖ്യമാണ് രാജസ്ഥാനെ മുന്നോട്ടുനയിച്ചത്. ഇരുവരും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ 99 റണ്‍സിന്റ കൂട്ടുകെട്ടുണ്ടാക്കി. ബാഗ്ലൂരിനായി ഉമേഷ് യാദവ് നാല് ഓവറില്‍ 25 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റെടുത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com