ടൈഗര്‍ പട്ടൗഡിയുടെ ചടങ്ങിലേക്ക് പീറ്റേഴ്‌സനെ ക്ഷണിച്ചതിനെതിരെ ബിസിസിഐയില്‍ പൊട്ടിത്തെറി; പട്ടൗഡി ഇന്ത്യക്കാരനാണെന്ന് വിമര്‍ശനം

ജൂണ്‍ 12ന് നടക്കുന്ന ചടങ്ങിലേക്ക് പീറ്റേഴ്‌സനെ ക്ഷണിച്ചതിനെതിരെ ബിസിസിഐ ആക്റ്റിങ് സെക്രട്ടറി തന്നെ രംഗത്തെത്തി
ടൈഗര്‍ പട്ടൗഡിയുടെ ചടങ്ങിലേക്ക് പീറ്റേഴ്‌സനെ ക്ഷണിച്ചതിനെതിരെ ബിസിസിഐയില്‍ പൊട്ടിത്തെറി; പട്ടൗഡി ഇന്ത്യക്കാരനാണെന്ന് വിമര്‍ശനം

ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ മന്‍സൂര്‍ അലി ഖാന്‍ പട്ടൗഡിയുടെ സ്മരണാര്‍ഥമുള്ള ചടങ്ങില്‍ സംസാരിക്കാന്‍ ഇംഗ്ലണ്ട് മുന്‍ താരം കെവിന്‍ പീറ്റേഴ്‌സനെ ക്ഷണിച്ച ബിസിസിഐ നടപടിക്കെതിരെ ബിസിസിഐയ്ക്കുള്ളില്‍ തന്നെ പ്രതിഷേധം. ജൂണ്‍ 12ന് നടക്കുന്ന ചടങ്ങിലേക്ക് പീറ്റേഴ്‌സനെ ക്ഷണിച്ചതിനെതിരെ ബിസിസിഐ ആക്റ്റിങ് സെക്രട്ടറി തന്നെ രംഗത്തെത്തി. 

പീറ്റേഴ്‌സനെ ഈ ചടങ്ങില്‍ സംസാരിക്കാന്‍ ക്ഷണിക്കുന്നതിനെതിരെ ബിസിസിഐ ആക്ടിങ് സെക്രട്ടറിയായ അമിതാഭ് ചൗധരി ബിസിസിഐ ജനറല്‍ മാനേജര്‍, ക്രിക്കറ്റ് ബോര്‍ഡ് സിഇഒ രാഹുല്‍ ജോഹ്‌റി, ബിസിസിഐ ആക്ടിങ് പ്രസിഡന്റ് സി.കെ.ഖന്ന, ട്രഷറര്‍ അനിരുദ്ധ ചൗധരി എന്നിവര്‍ക്ക് കത്തയച്ചു. ഇത് പട്ടൗഡി സ്മരണാര്‍ഥമുള്ള പരിപാടിയാണോ അതോ സര്‍ ലെന്‍ ഹട്ടന്റേയോ സര്‍ ഫ്രാങ്ക് വൂലെയുടെ സ്മരണാര്‍ഥമുള്ള പരിപാടിയാണോ എന്ന ചോദ്യമാണ് അമിതാഭ് ചൗധരി കത്തില്‍ ഉന്നയിക്കുന്നത്. 

ബിസിസിഐയുടെ വാര്‍ഷിക പരിപാടിയില്‍ പങ്കെടുക്കാന്‍ തയ്യാറാണെന്ന് പീറ്റേഴ്‌സന്‍ വ്യക്തമാക്കിയതായി അറിയിച്ച് ബിസിസിഐയുടെ ഭരണകാര്യ സമിതിക്ക് ബിസിസിഐ ജനറല്‍ മാനേജര്‍ സബാ കരിം കത്തയച്ചിരുന്നു. പീറ്റേഴ്‌സന്‍ ചടങ്ങില്‍ പങ്കെടുക്കാന്‍ സമ്മതിച്ചിട്ടുണ്ടെന്ന് സന്തോഷത്തോടെ അറിയിക്കുന്ന എന്ന കരീമിന്റെ കത്തിലെ വാക്കുകളെടുത്താണ് അമിതാഭ് ചൗധരിയുടെ വിമര്‍ശനം. 

ഈ ചടങ്ങില്‍ സംസാരിക്കാന്‍് ജീവിച്ചിരിക്കുന്ന ഇന്ത്യന്‍ ക്രിക്കറ്റിലെ ഇതിഹാസങ്ങളുടെ പേര് പരിഗണിക്കണമായിരുന്നു എന്നാണ് അമിതാഭ് ചൗധരിയുടെ വിമര്‍ശനം. സൗരവ് ഗാംഗുലി, സംഗക്കാര, പീറ്റേഴ്‌സന്‍, നാസര്‍ ഹുസൈന്‍ എന്നിവരുടെ പേരുകളാണ് ഷോര്‍ട്ട് ലിസ്റ്റ് ചെയ്തിരുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com