ബാഴ്‌സയ്‌ക്കെതിരെ ഇനിയെസ്റ്റ ഇറങ്ങാന്‍ വഴി ഒരുങ്ങുന്നു; അതും ഗാര്‍ഡിയോളയ്‌ക്കൊപ്പം

ബാഴ്‌സയില്‍ നിന്നും വിട്ടതിന് ശേഷം ഒരു യൂറോപ്യന്‍ ക്ലബിന്റേയും ഭാഗമാവില്ല എന്നായിരുന്നു ഇനിയെസ്റ്റ പറഞ്ഞിരുന്നത്
ബാഴ്‌സയ്‌ക്കെതിരെ ഇനിയെസ്റ്റ ഇറങ്ങാന്‍ വഴി ഒരുങ്ങുന്നു; അതും ഗാര്‍ഡിയോളയ്‌ക്കൊപ്പം

ബാഴ്‌സ വിട്ടതിന് ശേഷം ചൈനീസ് ഫുട്‌ബോള്‍ ക്ലബിലേക്ക് ഇനിയെസ്റ്റ പോകുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാലിപ്പോള്‍ ബാഴ്‌സ വിട്ടതിന് ശേഷമുള്ള ഇനിയെസ്റ്റയുടെ ഫുട്‌ബോള്‍ ജീവിതം ഏത് വഴിക്ക് നീളുമെന്നത് സംബന്ധിച്ച് പലവിധ അഭ്യൂഹങ്ങളാണ് പരക്കുന്നത്.

മാഞ്ചസ്റ്റര്‍ സിറ്റിയിലേക്ക് പ്ലേയര്‍-കോച്ച് എന്ന രീതിയില്‍ ഇനിയെസ്റ്റ ചേക്കേറിയേക്കുമെന്നാണ് ഇപ്പോള്‍ വരുന്ന റിപ്പോര്‍ട്ടുകള്‍. ആഴ്‌സണല്‍ മാനേജറായി മൈക്കല്‍ ആര്‍റ്റെറ്റ പോകുമ്പോള്‍ ആ ഒഴിവില്‍ മാഞ്ചസ്റ്റര്‍ സിറ്റിയിലേക്ക് ഇനിയെസ്റ്റയെ കൊണ്ടുവരുവാനാണ് ക്ലബിന്റെ നീക്കമെന്നാണ് യാഹു സ്‌പോര്‍ട്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നത്. 

മാഞ്ചസ്റ്റര്‍ സിറ്റി ഇതുമായി ബന്ധപ്പെട്ട് ഇനിയെസ്റ്റയുമായി സംസാരിച്ചുവെന്നും ഇനിയെസ്റ്റയുടെ ഭാഗത്ത് നിന്നും അനുകൂല പ്രതികരണമാണ് ഉണ്ടായതെന്നുമാണ് റിപ്പോര്‍ട്ട്. ചൈന, ജപ്പാന്‍ എന്നിവിടങ്ങളില്‍ നിന്നുമുള്ള ഓഫറുകളിലാണ് താന്‍ ശ്രദ്ധ കൊടുക്കുന്നതെന്നാണ് ഇനിയെസ്റ്റ നേരത്തെ പ്രതികരിച്ചിരുന്നതെങ്കിലും ഗാര്‍ഡിയോളയ്ക്ക് ഒപ്പം പ്രവര്‍ത്തിക്കാന്‍ ഇനിയെസ്റ്റ സമ്മതം മൂളിയേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. 

ബാഴ്‌സയില്‍ നിന്നും വിട്ടതിന് ശേഷം ഒരു യൂറോപ്യന്‍ ക്ലബിന്റേയും ഭാഗമാവില്ല എന്നായിരുന്നു ഇനിയെസ്റ്റ പറഞ്ഞിരുന്നത്. ബാഴ്‌സയ്ക്ക് എതിരെ കളിക്കേണ്ടി വരും എന്ന കാരണത്താലായിരുന്നു ഇത്. എന്നാല്‍ സിറ്റിയുടെ വാഗ്ദാനം ഇനിയെസ്റ്റ സ്വീകരിക്കുമോ എന്ന ആകാംക്ഷയിലാണ് ഫുട്‌ബോള്‍ ലോകം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com