വിവാഹ സമയവും ഫുട്‌ബോളും തമ്മിലെന്ത് ബന്ധം? എഫ്എ കപ്പ് ഫൈനല്‍ കാണാന്‍ സൗകര്യമൊരുക്കി ഹാരി

രാജകുമാരന്‍ ഹാരിയുടേയും മേഗന്‍ മാര്‍ക്കിലും തമ്മിലുള്ള വിവാഹത്തോട് അനുബന്ധിച്ചാണ് രാജകുടുംബാംഗങ്ങളുടെ ഫുട്‌ബോള്‍ പ്രേമം വീണ്ടും വാര്‍ത്തയാകുന്നത്
വിവാഹ സമയവും ഫുട്‌ബോളും തമ്മിലെന്ത് ബന്ധം? എഫ്എ കപ്പ് ഫൈനല്‍ കാണാന്‍ സൗകര്യമൊരുക്കി ഹാരി

ബ്രിട്ടീഷ് രാജകുടുംബാംഗങ്ങള്‍ക്ക് ഫുട്‌ബോളിലുള്ള താത്പര്യം രഹസ്യമായ കാര്യമല്ല. വില്യം ആസ്റ്റണ്‍ വില്ലയുടെ ആരാധകനാണെന്നാണ് പറയപ്പെടുന്നത്. ബര്‍ണ്‍ലേയുടെ സപ്പോര്‍ട്ടറാണ് വില്യമിന്റെ പിതാവ് ചാര്‍ലസ്. ക്യൂന്‍ എലിസബത്ത് II ന് ആണെങ്കില്‍ താത്പര്യം വെസ്റ്റ് ഹാം യുനൈറ്റഡിനോട്. 

രാജകുടുംബാംഗങ്ങളുടെ ഫുട്‌ബോള്‍ ഇഷ്ടങ്ങള്‍ ഇങ്ങനെയാണെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. രാജകുമാരന്‍ ഹാരിയുടേയും മേഗന്‍ മാര്‍ക്കിലും തമ്മിലുള്ള വിവാഹത്തോട് അനുബന്ധിച്ചാണ് രാജകുടുംബാംഗങ്ങളുടെ ഫുട്‌ബോള്‍ പ്രേമം വീണ്ടും വാര്‍ത്തയാകുന്നത്. കാരണം ഹാരിയുടെ ഫുട്‌ബോള്‍ പ്രേമം തന്നെ. 

ഫുട്‌ബോളില്‍ ഏത് ക്ലബിനോടാണ് താത്പര്യം എന്ന് ഹാരി ഇതുവരെ വ്യക്തമായി പ്രതികരിച്ചിട്ടില്ല. എന്നാല്‍ ന്യൂസിലാന്‍ഡിലെ ഒരു ചാരിറ്റി ചടങ്ങിന് ഇടയില്‍, രാജകുടുംബാംഗങ്ങളില്‍ കൂടുതലും ആഴ്‌സണല്‍ ആരാധകരാണെന്ന് ഹാരി പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. 

ഹാരിയുടേയും മേഗന്‍ മാര്‍ക്കലിന്റേയും വിവാഹ ദിനമായ ഇന്ന് തന്നെയാണ് എഫ്എ കപ്പ് ഫൈനല്‍. ആഴ്‌സണല്‍ ഫൈനലിലേക്ക് എത്തിയില്ലെങ്കിലും മാഞ്ചസ്റ്റര്‍ യുനൈറ്റഡും ചെല്‍സിയും തമ്മിലുള്ള മത്സരം അതിഥികള്‍ക്കും ജനങ്ങള്‍ക്കും സൗകര്യപ്രദമായി കാണുന്നതിന് വേണ്ടിയാണ് വിവാഹ സമയം അതിനോട് അനുബന്ധമായി തീരുമാനിച്ചതെന്നുമെല്ലാമാണ് ഇംഗ്ലണ്ട് മാധ്യമങ്ങളുടെ വിലയിരുത്തല്‍. 

ഇംഗ്ലണ്ട് സമയപ്രകാരം 12.PM നാണ് ഹാരിയുടെ വിവാഹം. എഫ്എ കപ്പ് ഫൈനലാവട്ടെ പ്രാദേശിക സമയം 5.15നും. ഹാരിയുടെ ഫുട്‌ബോള്‍ പ്രേമത്തിന് തെളിവാണിതൊക്കെ എന്നാണ് പറയപ്പെടുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com