എഫ്എ കപ്പ് നേടി തൃപ്തിയടഞ്ഞ് ചെല്‍സി; സീസണില്‍ മറുപടിയില്ലാതെ മാഞ്ചസ്റ്റര്‍ യുനൈറ്റഡ്‌

21ാം മിനിറ്റിലെ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് പ്രതിരോധ നിരക്കാരന്‍ ഫില്‍ ജോണ്‍സിന്റെ ടാക്കിളായിരുന്നു ചെല്‍സിക്ക് പെനാല്‍റ്റി നേടിക്കൊടുത്തത്
എഫ്എ കപ്പ് നേടി തൃപ്തിയടഞ്ഞ് ചെല്‍സി; സീസണില്‍ മറുപടിയില്ലാതെ മാഞ്ചസ്റ്റര്‍ യുനൈറ്റഡ്‌

22ാം മിനിറ്റില്‍ ഏഡന്‍ ഹസാര്‍ഡിന്റെ കാലുകളിലൂടെ വിരിഞ്ഞ പെനാല്‍റ്റിയില്‍ നിന്നും എഫ്എ കപ്പ് കിരീടം ചൂടി ചെല്‍സി. ഇത് എട്ടാം തവണയാണ് ചെല്‍സി എഫ്എ കപ്പ കിരീടം ചൂടുന്നത്. 

21ാം മിനിറ്റിലെ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് പ്രതിരോധ നിരക്കാരന്‍ ഫില്‍ ജോണ്‍സിന്റെ ടാക്കിളായിരുന്നു ചെല്‍സിക്ക് പെനാല്‍റ്റി നേടിക്കൊടുത്തത്. ചെല്‍സിയിലെ ഹസാര്‍ഡിന്റെ ഭാവിയെ കുറിച്ച് അഭ്യൂഹങ്ങള്‍ പരക്കുന്നതിന് ഇടയിലാണ് വെംബ്ലി സ്റ്റേഡിയത്തില്‍ ചെല്‍സിക്കായി ഹസാര്‍ഡിന്റെ കാലുകളില്‍ നിന്നും പെനാല്‍റ്റി പിറന്നത്. 

ചാമ്പ്യന്‍സ് ലീഗിലേറ്റ തിരിച്ചടിയുടെ തുടര്‍ച്ചയായിരുന്നു എഫ്എ കപ്പ് ഫൈനലിലെ ആദ്യ പകുതിയിലും മാഞ്ചസ്റ്റര്‍ യുനൈറ്റഡില്‍ നിന്നും കണ്ടത്. രണ്ടാം പകുതിയില്‍ ഉണര്‍ന്ന് കളിക്കാന്‍ മൗറിഞ്ഞോയുടെ സംഘത്തിന് സാധിച്ചുവെങ്കിലും ഹസാര്‍ഡിന്റെ പെനാല്‍റ്റിക്ക് മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് മറുപടിയുണ്ടായിരുന്നില്ല. 

എന്നാല്‍ മാനേജറായിരുന്നു ടീമിനെ എത്തിച്ച 15 ഫൈനലുകളില്‍ ഇതടക്കം മൂന്ന് തോല്‍വികള്‍ മാത്രമാണ് മൗറിഞ്ഞോ തന്റെ കണക്കു പുസ്തകത്തില്‍ എഴുതി ചേര്‍ത്തിട്ടുള്ളത്. കോന്റേയുടെ കാര്യത്തിലേക്ക് വരുമ്പോള്‍ പ്രീമിയര്‍ ലീഗിലെ തകര്‍ച്ച ചെല്‍സി മാനേജറുടെ സ്ഥാനം തന്നെ ചോദ്യ ചിഹ്നത്തില്‍ നിര്‍ത്തിയിരുന്നു. എന്നാല്‍ എഫ്എ കപ്പ് കിരീടത്തോടെ സീസണ്‍ അവസാനിപ്പിക്കാനായത് കോന്റേയ്ക്കും ആശ്വസിക്കാന്‍ വക നല്‍കുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com