കൊല്‍ക്കത്ത പ്ലേഓഫിലെത്തി; എന്നിട്ടും ഉറങ്ങാന്‍ വയ്യെന്ന് ഷാരൂഖ് ഖാന്‍

നായകനായി എത്തിയ ആദ്യ സീസണില്‍ തന്നെ കൊല്‍ക്കത്തയെ ദിനേഷ് കാര്‍ത്തിക് പ്ലേഓഫിലേക്ക് എത്തിച്ചപ്പോള്‍ അത് ടീം ഉടമയുടെ ഉറക്കം കെടുത്തി
കൊല്‍ക്കത്ത പ്ലേഓഫിലെത്തി; എന്നിട്ടും ഉറങ്ങാന്‍ വയ്യെന്ന് ഷാരൂഖ് ഖാന്‍

അങ്ങിനെ കൊല്‍ക്കത്തയും പ്ലേഓഫിലേക്ക് കടന്നു. പേരുകേട്ട സണ്‍റൈസേഴ്‌സിന്റെ ബൗളിങ് പടയെ അതിജീവിച്ച് അഞ്ച് വിക്കറ്റ് കയ്യില്‍ വെച്ച് ജയിച്ചു കയറുകയായിരുന്നു കൊല്‍ക്കത്ത. 

നായകനായി എത്തിയ ആദ്യ സീസണില്‍ തന്നെ കൊല്‍ക്കത്തയെ ദിനേഷ് കാര്‍ത്തിക് പ്ലേഓഫിലേക്ക് എത്തിച്ചപ്പോള്‍ അത് ടീം ഉടമയുടെ ഉറക്കം കെടുത്തി. ഹൈദരാബാദിനെതിരെ കൊല്‍ക്കത്ത ജയം നേടിയതിന് ശേഷം തനിക്ക് ഉറങ്ങാന്‍ വയ്യെന്നായിരുന്നു ഷാരൂഖിന്റെ ട്വീറ്റ്. 

ഒരിടയ്ക്ക് തോല്‍വികളിലേക്ക് ടീം വീണപ്പോള്‍ ടീം സ്പിരിറ്റിന്റെ പേരില്‍ ടീമിന് നേരെ വിമര്‍ശനവുമായി ഷാരൂഖ് എത്തിയിരുന്നു. എന്നാല്‍ ചിരിക്കാനായിരുന്നു ഷാരൂഖിന്റെ കാര്‍ത്തികിന്റെ നിര്‍ദേശം. ഇപ്പോഴാകട്ടെ കാര്‍ത്തിക്കും സംഘവും ഷാരൂഖിന്റെ ഉറക്കം കെടുത്തി. 

റോബിന്‍ ഉത്തപ്പയുടേയും ലിന്നിന്റേയും ബാറ്റിങ് മികവിലായിരുന്നു കൊല്‍ക്കത്ത സണ്‍റൈസേഴ്‌സ് ബൗളിങ് നിരയെ നിരായുധരാക്കിയത്. വിക്കറ്റ് കളയാതെ സൂക്ഷിച്ച് റണ്‍ സ്‌കോര്‍ ചെയ്യുന്നതായിരുന്നു ലിന്നിന്റെ തന്ത്രം. 43 ബോളില്‍ നിന്നാണ് ലിന്ന് 55 റണ്‍സെടുത്തത്. നാല് ഫോറും മൂന്ന് സിക്‌സും ഇതിലുള്‍പ്പെടുന്നു. 34 ബോളില്‍ നിന്നായിരുന്നു ഉത്തപ്പയുടെ 45 റണ്‍സ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com