കോര്‍ട്ടിലെ രാജ്ഞി റോയല്‍ വെഡ്ഡിങ്ങിനുമെത്തി; ഒരുങ്ങിയത് എങ്ങിനെയാണെന്നോ?

എങ്ങിനെയാണ് ഞാന്‍ വിവാഹത്തില്‍ പങ്കെടുക്കുന്നതിനായി ഒരുങ്ങുന്നത് എന്നറിയാന്‍ എന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറികള്‍ പിന്തുടരൂ
കോര്‍ട്ടിലെ രാജ്ഞി റോയല്‍ വെഡ്ഡിങ്ങിനുമെത്തി; ഒരുങ്ങിയത് എങ്ങിനെയാണെന്നോ?

ബ്രിട്ടീഷ് രാജകുടുംബത്തിലെ ഇളമുറക്കാരന്റേയും അമേരിക്കന്‍ നടി മേഗന്‍ മാര്‍ക്കലും ഒന്നാകുന്നത് കാണുവാന്‍ ലോക പ്രശസ്തര്‍ പലരും സെയ്ന്റ് ജോര്‍ജ് ചാപ്പലിലേക്കെത്തി. അക്കൂട്ടത്തില്‍ മുന്‍ ലോക ഒന്നാം നമ്പര്‍ താരം സെറീനാ വില്യംസുമുണ്ടായിരുന്നു. 

വിവാഹത്തിനായി പോകുന്നതിന് മുന്‍പ് ഇന്‍സ്റ്റഗ്രാമിലെത്തി സെറീന. എങ്ങിനെയാണ് ഞാന്‍ വിവാഹത്തില്‍ പങ്കെടുക്കുന്നതിനായി ഒരുങ്ങുന്നത് എന്നറിയാന്‍ എന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറികള്‍ പിന്തുടരൂ എന്നായിരുന്നു ആരാധകരോട് സെറീന പറഞ്ഞത്.

മേഗനെ വര്‍ഷങ്ങളായി എനിക്കറിയാം. അവളെ കുറിച്ചോര്‍ത്ത് വളരെ സന്തോഷിക്കുന്നു എന്നായിരുന്നു സെറീന ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയില്‍ പറയുന്നത്.  എട്ട് വര്‍ഷത്തോളമായി സെറീനയും മേഗനും സുഹൃത്തുക്കളാണ്. 2010ല്‍ മിയാമിയില്‍ സൂപ്പര്‍ ബൗള്‍ ആഘോഷങ്ങള്‍ക്കിടയിലാണ് ഇരുവരും പരിചയപ്പെടുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com