അങ്ങിനെ പ്ലേഓഫ് ചിത്രം തെളിഞ്ഞു; രാജസ്ഥാന്റെ ഭാഗ്യം ചെന്നൈ, കൊല്‍ക്കത്ത, ഹൈദരാബാദ് ടീമുകളെ വലയ്ക്കും

അങ്ങിനെ പ്ലേഓഫ് ചിത്രം തെളിഞ്ഞു; രാജസ്ഥാന്റെ ഭാഗ്യം ചെന്നൈ, കൊല്‍ക്കത്ത, ഹൈദരാബാദ് ടീമുകളെ വലയ്ക്കും

56ാം മത്സരം വരെ കാത്തിരിക്കേണ്ടി വന്നു ഐപിഎല്ലിലെ പ്ലേഓഫ് ടീമുകള്‍ ഏതൊക്കെയെന്ന് വ്യക്തത വരുവാന്‍

അങ്ങിനെ ഐപിഎല്‍ പതിനൊന്നാം സീസണിലെ പ്ലേഓഫ് ചിത്രം വ്യക്തമായി. സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, ചെന്നൈ സൂപ്പര്‍ കിങ്‌സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, രാജസ്ഥന്‍ റോയല്‍സ് എന്നിവര്‍ പ്ലേഓഫില്‍ കൊമ്പു കോര്‍ക്കും. 

56ാം മത്സരം വരെ കാത്തിരിക്കേണ്ടി വന്നു ഐപിഎല്ലിലെ പ്ലേഓഫ് ടീമുകള്‍ ഏതൊക്കെയെന്ന് വ്യക്തത വരുവാന്‍. സണ്‍റൈസേഴ്‌സും ചെന്നൈയും തമ്മിലാണ് ആദ്യ ക്വാളിഫൈയര്‍ മത്സരം. വാങ്കടെ സ്റ്റേഡിയത്തില്‍ ചൊവ്വാഴ്ചയാണ് കളി. തൊട്ടടുത്ത ദിവസം കൊല്‍ക്കത്തയും രാജസ്ഥാനും എലിമിനേറ്ററില്‍ ഈഡന്‍ ഗാര്‍ഡനില്‍ വെച്ച് ഏറ്റുമുട്ടും. 

മെയ് 25ന് ഈഡന്‍ ഗാര്‍ഡനില്‍ തന്നെയാണ് രണ്ടാം ക്വാളിഫയര്‍. ഇതില്‍ ജയിക്കുന്നവര്‍ മെയ് 27ന് ഫൈനലിലേക്കെത്തും. ആദ്യ രണ്ട് സ്ഥാനങ്ങളില്‍ നില്‍ക്കുന്ന ചെന്നൈയും ഹൈദരാബാദും തമ്മിലുള്ള ക്വാളിഫൈയര്‍ മാച്ചില്‍ തീ പാറുമെന്ന് ഉറപ്പാണ്. റാഷിദ് ഖാന്‍, ഷക്കീബ് അല്‍ ഹസന്‍, സിദ്ധാര്‍ഥ് കൗള്‍ എന്നീ കൂട്ടത്തിലേക്ക് ഭൂവി കൂടി എത്തുന്നതോടെ ഹൈദരാബാദിന്റെ ബൗളിങ് നിര ചെന്നൈയ്ക്ക് തീര്‍ക്കുന്ന വെല്ലുവിളി ചില്ലറയാകില്ല. 

എന്നാല്‍ അവസാന ലീഗ് മത്സരങ്ങളില്‍ ഹൈദരാബാദിന് കാലിടറിയത് ചെന്നൈയ്ക്ക് ആശ്വാസം നല്‍കുന്നുണ്ട്. ദക്ഷിണാഫ്രിക്കന്‍ താരം എങ്കിടിയുടെ പഞ്ചാബിനെതിരായ പ്രകടനമാണ് ചെന്നൈയ്ക്ക് ഇപ്പോള്‍ ശക്തി കൂട്ടുന്നത്. 10 റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റായിരുന്നു ദക്ഷിണാഫ്രിക്കന്‍ താരം വീഴ്ത്തിയത്. 

ബാറ്റിങ്ങിലായാലും ചെന്നൈയ്ക്ക് ആശങ്കപ്പെടാന്‍ ഏറെയില്ല. റായിഡുവും വാട്‌സനും പ്രതീക്ഷയ്‌ക്കൊത്ത് ഉയരുന്നുണ്ട്. റെയ്‌ന മാച്ച് വിന്നിങ് പ്രകടനത്തിലേക്കെത്തുന്നു. ഏത് സമ്മര്‍ദ്ദത്തേയും അതിജീവിക്കാന്‍ തയ്യാറായി ധോനി കൂടെയുള്ളതിന്റെ ധൈര്യം ചെന്നൈയ്ക്ക് വേറെ...

സുനില്‍ നരെയ്ന്‍, കുല്‍ദീപ് യാദവ്, ക്രിസ് ലിന്ന് എന്നിവര്‍ക്ക് പുറമെ ദിനേശ് കാര്‍ത്തിക്കും ഉത്തപ്പയും മികവ് പുലര്‍ത്തുന്നതാണ്‌കൊല്‍ക്കത്തയുടെ ബലം. ഭാഗ്യം കൊണ്ട് പ്ലേഓഫിലേക്ക് കടന്നവരാണ് രാജസ്ഥാന്‍. ബട്ട്‌ലര്‍ കൂടി പോയതോടെ തകരുമെന്ന് കരുതിയ രാജസ്ഥാന്‍ ബാംഗ്ലൂരിനെതിരെ അപ്രതീക്ഷിത ജയം പിടിക്കുകയായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com