ഗോള്‍ഡന്‍ ഷൂ പിടിച്ചെടുത്ത് മെസി; സലയെ കീഴ്‌പ്പെടുത്തിയത് രണ്ട് ഗോളിന്‌

ഇത് അഞ്ചാം തവണയാണ് യൂറോപ്പിലെ ടോപ് സ്‌കോറര്‍ അവാര്‍ഡ് മെസിയിലേക്ക് എത്തുന്നത്
ഗോള്‍ഡന്‍ ഷൂ പിടിച്ചെടുത്ത് മെസി; സലയെ കീഴ്‌പ്പെടുത്തിയത് രണ്ട് ഗോളിന്‌

ഗോള്‍ഡന്‍ ഷൂ ഇതിഹാസ താരം ലയണല്‍ മെസിക്ക്. ലാ ലീഗ കിരീടത്തിലേക്ക് ബാഴ്‌സയെ എത്തിച്ച് വലകുലുക്കിയ 34 ഗോളുകളോടെയാണ് മെസി ഗോള്‍ഡന്‍ ബൂട്ട് ഉറപ്പിച്ചത്. 

ഇത് അഞ്ചാം തവണയാണ് യൂറോപ്പിലെ ടോപ് സ്‌കോറര്‍ അവാര്‍ഡ് മെസിയിലേക്ക് എത്തുന്നത്. ഈ സീസണിലെ താരോദയമായെത്തിയ സല ഗോള്‍ഡന്‍ ഷൂവിലേക്കും തന്റെ സ്വാധീനം എത്തിക്കുമെന്നാണ് കരുതിയിരുന്നതെങ്കിലും തെറ്റി. മാര്‍ച്ച് അവസാനത്തിന് ശേഷം സല നാല് പ്രീമിയര്‍ ലീഗ് ഗോളുകളാണ് നേടിയത് എങ്കില്‍ ലാ ലിഗയില്‍ 8 ഗോളടിച്ചായിരുന്നു മെസിയുടെ മറുപടി. 

സലയെക്കാള്‍ രണ്ട് ഗോളുകള്‍ക്ക് മുന്നിലെത്തിയാണ് മെസി ഗോള്‍ഡന്‍ ഷൂ കയ്യടക്കിയത്. 30 ഗോളുകളോടെ ടോട്ടന്‍ഹാമിന്റെ ഹാരികെയിന്‍ ആണ് മൂന്നാം സ്ഥാനത്ത്. ഗോളുകളെക്കാള്‍ പോയിന്റ് കണക്കാക്കിയാണ് ഗോള്‍ഡന്‍ ഷൂ വിജയിയെ നിശ്ചയിക്കുന്നത്. പോര്‍ച്ചുഗല്‍ ക്ലബായ ബെന്‍ഫികയുടെ താരം ജൊനാസ് 34 ലീഗ് ഗോളുകള്‍ ഈ സീസണില്‍ നേടി. എന്നാല്‍ പോര്‍ച്ചുഗീസ് ലീഗിന് നിശ്ചയിച്ചിരിക്കുന്ന പോയിന്റ് 1.5 മാത്രമാണ്. 

അതോടെ മെസിക്കൊപ്പം ഗോളുകള്‍ നേടിയ ജൊനാസ് പോയിന്റ് ടേബിളില്‍ ഒന്‍പതാം സ്ഥാനത്തേക്കായി. റയല്‍ താരം ക്രിസ്റ്റ്യാനോ നാല് വട്ടമാണ് ഗോള്‍ഡന്‍ ഷൂ സ്വന്തമാക്കിയിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com