പഞ്ചാബിനും മുംബൈയ്ക്കും കറുത്ത ഞായര്‍; രാജസ്ഥാന് ലോട്ടറി

ഡല്‍ഹി മുംബൈയുടെ വഴി മുടക്കിയപ്പോള്‍ ചെന്നൈ ആയിരുന്നു പഞ്ചാബിന്റെ സ്വപ്‌നങ്ങളെ തല്ലിക്കെടുത്തിയത്
പഞ്ചാബിനും മുംബൈയ്ക്കും കറുത്ത ഞായര്‍; രാജസ്ഥാന് ലോട്ടറി

അവസാന ലീഗ് മത്സരത്തില്‍ ജയം പിടിച്ച് നെറ്റ് റണ്‍റേറ്റിനേയും കൂട്ടുപിടിച്ച് പ്ലേഓഫിലേക്ക് കടക്കാമെന്ന മുംബൈയുടേയും പഞ്ചാബിന്റേയും സ്വപ്‌നം തകര്‍ന്നടിഞ്ഞു. ഡല്‍ഹി മുംബൈയുടെ വഴി മുടക്കിയപ്പോള്‍ ചെന്നൈ ആയിരുന്നു പഞ്ചാബിന്റെ സ്വപ്‌നങ്ങളെ തല്ലിക്കെടുത്തിയത്. 

അഞ്ച് ബോള്‍ ബാക്കി നില്‍ക്കെ അഞ്ച് വിക്കറ്റിന് ജയം പിടിച്ച് ചെന്നൈ രാജസ്ഥാനെ പ്ലേഓഫിലേക്ക് എത്തിച്ചു. 20ാം ഓവറിലെ ആദ്യ ബോള്‍ തന്നെ സിക്‌സ് പറത്തി ധോനി കളിയും പഞ്ചാബിനേയും ഫിനിഷ് ചെയ്തു. പ്ലേഓഫിലേക്ക് നേരത്തെ സ്ഥാനം പിടിച്ച ഹൈദരാബാദിനും ചെന്നൈയ്ക്കും കൊല്‍ക്കത്തയ്ക്കും ഒപ്പം ഒടുവില്‍ രാജസ്ഥാനും കയറിക്കൂടി. 

നിര്‍ണായക മത്സരത്തിന് ഇറങ്ങിയ പഞ്ചാബിനെ രക്ഷിക്കാന്‍ ഇത്തവണ രാഹുലുമുണ്ടായില്ല. ഗെയ്‌ലിന് പിന്നാലെ രാഹുലും ഫിഞ്ചും അതിവേഗം മടങ്ങുകയായിരുന്നു. മനോജ് തിവാരിയുടേയും കരുണ്‍ നായരുടേയും ഇന്നിങ്‌സാണ് പഞ്ചാബിന് ഭേദപ്പെട്ട സ്‌കോര്‍ നല്‍കിയത്. 

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ചെന്നൈ ആദ്യമൊന്ന് പതറിയെങ്കിലും റെയ്‌ന നിലയുറപ്പിച്ചതോടെ വലിയ വെല്ലുവിളികളില്ലാതെ ജയത്തിലേക്കെത്തുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com