മുംബൈ ഫൈനലിലെത്തിയില്ലല്ലോ, അത് തന്നെ സന്തോഷം; ക്യാമറയില്‍ കുടുങ്ങി പ്രീതിസിന്റയുടെ വാക്കുകള്‍

ചെന്നൈ ദയ കാണിക്കാതെ വന്നതോടെ കിരീടമെന്ന പഞ്ചാബിന്റെ സ്വപ്‌നം പതിനൊന്നാം ഐപിഎല്‍ സീസണിലും സാധ്യമായില്ല
മുംബൈ ഫൈനലിലെത്തിയില്ലല്ലോ, അത് തന്നെ സന്തോഷം; ക്യാമറയില്‍ കുടുങ്ങി പ്രീതിസിന്റയുടെ വാക്കുകള്‍

ഐപിഎല്‍ തുടക്കത്തില്‍ ലഭിച്ച വിജയങ്ങള്‍ തുടരാന്‍ സാധിക്കാതെ വന്നതോടെ പ്ലേഓഫ് പ്രതീക്ഷകള്‍ അവസാന മത്സരത്തിലേക്ക് കൊണ്ടെത്തിക്കുകയായിരുന്നു പഞ്ചാബ്. പക്ഷേ ചെന്നൈ ദയ കാണിക്കാതെ വന്നതോടെ കിരീടമെന്ന പഞ്ചാബിന്റെ സ്വപ്‌നം പതിനൊന്നാം ഐപിഎല്‍ സീസണിലും സാധ്യമായില്ല.

പഞ്ചാബിനെ നിരാശപ്പെടുത്തുന്ന തോല്‍വിയായിരുന്നു ചെന്നൈയ്‌ക്കെതിരെ നേരിട്ടത്. സീസണില്‍ ഉടനീളം ടീമിനെ പിന്തുണയ്ക്കുന്നതിനായി കളിക്കളത്തില്‍ എത്തിയിരുന്ന പ്രീതി സിന്റയ്ക്കും തോല്‍വിയുടെ നിരാശ ഉണ്ടാകാതെ വരില്ലല്ലോ...പക്ഷേ പ്രീതി സിന്റെ ഹാപ്പിയാണെന്നാണ് പറയുന്നത്. 

പ്രീതിയുടെ ചുണ്ടനക്കത്തില്‍ നിന്നും ആരാധകരെ ഊഹിച്ചെടുക്കുന്നത് അതാണ്. പഞ്ചാബ് ചെന്നൈയോട് പൊരുതുക പോലും ചെയ്യാതെ പുറത്താകുന്നത് കണ്ട് നില്‍ക്കവെയുള്ള പ്രീതിയുടെ വീഡിയോയാണ് ഇപ്പോള്‍ വൈറലാവുന്നത്. തൊട്ടടുത്ത നില്‍ക്കുന്ന വ്യക്തിയോട്, മുംബൈ ഫൈനലിലേക്ക് പോകാത്തതിനാല്‍ താന്‍ സന്തോഷവതിയാണെന്ന് പ്രീതി പറയുന്നതായാണ് ആരാധകര്‍ ഊഹിച്ചെടുക്കുന്നത്. 

ഡല്‍ഹി ഡെയര്‍ഡെവിള്‍സില്‍ നിന്നും തോല്‍വി നേരിട്ട് മുംബൈയും പഞ്ചാബിനെതിരായ മത്സരത്തിന് മുന്‍പ് പ്ലേഓഫില്‍ നിന്നും പുറത്തായിരുന്നു. പഞ്ചാബിന്റെ തോല്‍വിക്ക് ശേഷം തന്റെ നിരാശ തുറന്ന് പറഞ്ഞ് പ്രീതി ട്വിറ്ററിലെത്തിയിരുന്നു. അവസാന മത്സരത്തിലേക്ക് സാധ്യത കൊണ്ടുവരുമ്പോള്‍ അതിത്തിരി കട്ടിയാണ്. എങ്കിലും അടുത്ത സീസണില്‍ ശക്തമായി തിരിച്ചു വരുമെന്നും പ്രീതി പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com