ഗ്രൂപ്പ് ഘട്ടത്തില്‍ എന്തിനോ വേണ്ടി തിളച്ച ഹൈദരാബാദ്; പോരാട്ടവീര്യത്തില്‍ കളി പിടിച്ച് ചെന്നൈ ഫൈനലില്‍

ഗ്രൂപ്പ് ഘട്ടത്തില്‍ എന്തിനോ വേണ്ടി തിളച്ച ഹൈദരാബാദ്; പോരാട്ടവീര്യത്തില്‍ കളി പിടിച്ച് ചെന്നൈ ഫൈനലില്‍

ആദ്യ ക്വാളിഫൈയറില്‍ സണ്‍റൈസേഴ്‌സ് ബൗളര്‍മാര്‍ക്ക് മുന്നില്‍ ചെന്നൈ ബാറ്റിങ് പട കുഴങ്ങിയെങ്കിലും ഡുപ്ലസി മഞ്ഞപ്പടയ്ക്ക് മുന്നില്‍ രക്ഷകനായി അവതരിക്കുകയായിരുന്നു

രണ്ട് വര്‍ഷത്തിന് ശേഷമുള്ള തിരിച്ചുവരവ് ഫൈനലിലെക്കെത്തി ആഘോഷമാക്കി ചെന്നൈ സൂപ്പര്‍ കിങ്‌സ്. ആദ്യ ക്വാളിഫൈയറില്‍ സണ്‍റൈസേഴ്‌സ് ബൗളര്‍മാര്‍ക്ക് മുന്നില്‍ ചെന്നൈ ബാറ്റിങ് പട കുഴങ്ങിയെങ്കിലും ഡുപ്ലസി മഞ്ഞപ്പടയ്ക്ക് മുന്നില്‍ രക്ഷകനായി അവതരിക്കുകയായിരുന്നു. 

അങ്ങിനെ ഗ്രൂപ്പ് ഘട്ടത്തില്‍ ഒന്നാം സ്ഥാനക്കാരായി ഏറ്റവും ആദ്യം പ്ലേഓഫിന് യോഗ്യത നേടിയ ടീമിനെ ചെന്നൈ മുട്ടുകുത്തിച്ചു. രണ്ട് വിക്കറ്റിനായിരുന്നു ചെന്നൈയുടെ ജയം. 139 എന്ന വിജയ ലക്ഷ്യവും മുന്നില്‍ വെച്ച് ഇറങ്ങിയ ചെന്നൈയെ ഒരു ഘട്ടത്തില്‍ 24 റണ്‍സിന് മൂന്ന് വിക്കറ്റ് എന്ന നിലയിലേക്ക് ഹൈദരാബാദ് ബൗളര്‍മാര്‍ കൂപ്പുകുത്തിച്ചിരുന്നു. 

പക്ഷേ ഡുപ്ലസിയുടെ കാര്യത്തില്‍ ഹൈദരാബാദിന്റെ പേരുകേട്ട ബൗളങ് പടയ്ക്ക് പിഴച്ചതോടെ ചെന്നൈ ഫൈനലിലേക്ക കുതിച്ചു. അവസാന ഓവറിലെ ആദ്യ പന്തില്‍ ഡുപ്ലസി ചെന്നൈയ്ക്ക് ജയം നേടിത്തരികയായിരുന്നു. 42 പന്തില്‍ നിന്നായിരുന്നു ഡുപ്ലസി 67 റണ്‍സ് എടുത്ത് ചെന്നൈയ്ക്ക് തുണയായത്. 

ടോസ് നേടിയ ചെന്നൈ ഹൈദരാബാദിനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. തകര്‍ച്ചയോടെ തുടങ്ങിയ ഹൈദരാബാദിനെ അവസാന ഓവറുകളില്‍ ബ്രാത്വയ്റ്റ് കരകയറ്റുകയായിരുന്നു. നാല് സിക്‌സും ഒരു ബൗണ്ടറിയും പറത്തി ബ്രാത്വെയ്റ്റ് 43 റണ്‍സെടുത്ത് ഹൈദരാബാദിന് പൊരുതാവുന്ന സ്‌കോര്‍ നല്‍കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com