ഡിവില്ലിയേഴ്‌സ് ആരായിരുന്നെന്നോ? ഈ ഷോട്ടുകള്‍ക്ക് പറയാനുണ്ട് കഥകളേറെ
By സമകാലിക മലയാളം ഡെസ്‌ക് | Published: 24th May 2018 08:48 AM |
Last Updated: 24th May 2018 09:05 AM | A+A A- |

മങ്ങിയും തെളിഞ്ഞും നിന്നു ഡിവില്ലിയേഴ്‌സ് ക്രിക്കറ്റ് ലോകത്ത്. ക്രിക്കറ്റിന്റെ അച്ചടക്കത്തിനുള്ളില്‍ നിന്നുള്ള ഷോട്ടുകള്‍ കണ്ട് തൃപ്തിയടഞ്ഞവരുടെ മനസിലേക്കായിരുന്നു 360 ഡിഗ്രിയില്‍ ഡിവില്ലിയേഴ്‌സ് കയറിക്കൂടിയത്.
ക്രിക്കറ്റിലിങ്ങനെ പിന്തുടര്‍ന്നു പോന്നിരുന്ന സാമ്പ്രദായിക ഷോട്ടുകളുടെ സ്ഥാനത്ത് അവിശ്വസനീയമായ റിവേഴ്‌സ് സ്‌കൂപ്പുകള്‍ നിറച്ച് ക്രിക്കറ്റ് പ്രേമികളെ ത്രസിപ്പിക്കുകയായിരുന്നു എബ്രഹാം ബെഞ്ചമിന്‍ ഡി വില്ലിയേഴ്‌സ്.
ഇവിടെ ചിത്രങ്ങള്‍ പറയും എന്തായിരുന്നു 360 ഡിഗ്രിയെന്ന്...